Posts

Showing posts from January, 2020

പുരാണ ദേവനായ ശാസ്താവും ചരിത്രപുരുഷനായ മലയാളി ശേവുകന്‍ അയ്യന്‍ അയ്യപ്പനും

പുരാണ ദേവനായ ശാസ്താവും ചരിത്രപുരുഷനായ മലയാളി ശേവുകന്‍ അയ്യന്‍ അയ്യപ്പനും ചരിത്രകാരനായ കുന്നുകുഴി എസ്.മണി കേരള ശബ്ദം മാര്‍ച്ച് ലക്കത്തില്‍ എഴുതിയ “ശബരിമല ക്ഷേത്രത്തിന്‍റെ നേരവകാശികള്‍ മലയരയര്‍” എന്ന ലേഖനത്തില്‍ അയ്യപ്പന്‍ ത്രേതായുഗത്തില്‍ ജനിച്ചു എന്ന് ആരോ അവകാശപ്പെടുന്നതായി എഴുതിക്കണ്ടു .പുരാണ പുരുഷനായ ശാസ്താവ് ,ചരിത്രപുരുഷനായ അയ്യന്‍ അയ്യപ്പന്‍ എന്നിവരെ പലരും ഒരാള്‍ ആയി കരുതുന്നു .ചരിത്രകാരനായ മണിയും അങ്ങനെ കരുതുന്നു എന്ന് വേണം മനസിലാക്കാന്‍ .ശൈവ വൈഷ്ണവ വൈര്യം തീര്‍ക്കാന്‍ ബുദ്ധിമാനായ ശങ്കരാചാര്യര്‍ എട്ടാം നൂറ്റാണ്ടില്‍ സൃഷ്ടിച്ച, താരതമ്യേന ജൂണിയര്‍   ആയ, ഒരു ദേവന്‍ ആണ് ശാസ്താവ് എന്ന പുരാണ പുരുഷന്‍ .ശബരി മലയില്‍ മാത്രമല്ല, അച്ഛന്‍ കോവില്‍ ആര്യന്കാവ് ,കുളത്തൂപ്പുഴ ,തകഴി തുടങ്ങി എത്രയോ സ്ഥലങ്ങളില്‍ ശാസ്താവിനു ക്ഷേത്രങ്ങളും ഉണ്ടായി .എന്നാല്‍ അവിടെയൊന്നും ആ ക്ഷേത്രങ്ങളെ “അയ്യപ്പ” ക്ഷേത്രങ്ങള്‍ എന്ന് വിളിക്കുന്നില്ല (കുറുമള്ളൂര്‍ നാരായണ പിള്ള 1947 ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച “ശ്രീഭൂത നാഥസര്‍വ്വസ്വം” എന്ന കൃതി കാണുക ) .ശബരിമലയില്‍ മാത്രമാണ് പണ്ട് അയ്യപ്പ ക്ഷേത്രം ഉണ്ടായ

നീല പത്മനാഭന്‍

Image
നീല പത്മനാഭന്‍ തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും സാന്നിധ്യം ഉറപ്പിച്ച നീല പത്മനാഭന്‍ ഒരു പുസ്തകം ഹിന്ദിയിലും എഴുതിയിട്ടുണ്ട്. നീല പത്മനാഭന്‍ പടൈപ്പുളകം എന്ന പേരില്‍ അദ്ദേഹത്തിന്‍റെ സാഹിത്യ പ്രപഞ്ചത്തെ 1128 പേജുള്ള ഒരു വാല്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലൈമുറകള്‍, പള്ളികൊണ്ടപുരം എന്നിവയാണ് പത്മനാഭന്‍റെ ഏറ്റവും പ്രസിദ്ധമായ നോവലുകള്‍. തലൈമുറകള്‍ ഒരു വെള്ളാള തറവാട്ടിലെ മൂന്നു തലമുറകളുടെ കഥയാണ് പറയുന്നത്. താന്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ അടിസ്ഥാനമാക്കി അവിടെ അനന്തപത്മനാഭന്‍ പള്ളി കൊള്ളുന്നു എന്ന അര്‍ത്ഥത്തിലാണ് പള്ളികൊണ്ടപുരം എന്ന ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന നോവല്‍ അദ്ദേഹം എഴുതിയത്. നീലപത്മനാഭന്‍ എന്ന മലയാള-തമിഴു നോവലിസ്റ്റ് സാഹിത്യവാരഫലം പ്രഫ.എം.കൃഷ്ണന്നായരുടെ പിന്ഗാമി നിരൂപക കോളമിസ്റ്റ് എം.കെ ഹരികുമാര്‍ എഴുതി (പ്രസാധകന്‍ മാസിക സെപ്തംബര്‍ 2015 പേജ് 75, അക്ഷരജാലകം –ജീവിതത്തെക്കാള്‍ വലിയ പ്രതിച്ഛായ ശവര്‍മ്മയ്ക്ക് ) ” മലയാളത്തിലും തമിഴിലും എഴുതി പ്രസിദ്ധനായ നീലപത്മനാഭനെ ഇവിടുത്തെ സാംസ്കാരിക കുലപതികള്‍ വേണ്ടപോലെ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു .എന്നാല്‍ ഒരു കാര്യം ഓര്‍ക്കുന്

ഡോ .വി.ഐ .സുബ്രഹ്മണ്യം (വി .ഐ.എസ്)1926 --2009)

Image
ഡോ .വി.ഐ .സുബ്രഹ്മണ്യം (വി .ഐ.എസ്)1926 --2009) ========================= സി.അച്യുതമേനോന്‍ ഒരിക്കല്‍ എഴുതി :’ലോകം ശ്രദ്ധിക്കുന്ന ഒരു ഭാഷാ പണ്ഡീതന്‍ നമുക്കുണ്ടായിട്ടുണ്ട്. അത് ഡോ.വി.ഐ സുബ്രഹ്മണ്യമല്ലാതെ മറ്റാരുമല്ല . അദ്ദേഹത്തിന്റെ നിര്‍ഭാഗ്യത്തിനു അദ്ദേഹം തമിഴനായി ജനിച്ചു പോയി.,പഴയ തിരുവിതാംകൂറിലെ നാഗര്‍കോവിലിനടുത്ത് ഒരു ഗ്രാമത്തില്‍ . എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാനഭാഗം മുഴുവന്‍ തിരുവനന്തപുരത്താണ് കഴിച്ചു കൂട്ടിയത്.കേരള യൂണിവേര്സിറ്റിയിലെ ഭാഷാ ശാസ്ത്രപ്രൊഫസ്സര്‍ ആയി റിട്ടയര്‍ ചെയ്യുകയും ചെയ്തു .പക്ഷെ കേരളീയര്‍ അദ്ദേഹത്തെ അറിയുകയില്ല .റിട്ടയര്‍ ചെയ്യും മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്ത് കേരളപാണിയുടെ നാമധേയത്തില്‍ ദ്രാവിഡഭാഷാ പ0നങ്ങല്‍ക്കായി ഒരു കേന്ദ്രം സ്ഥാപിച്ചു. നമുക്ക് അദ്ദേഹത്തെ വേണ്ടായിരുന്നു എങ്കിലും തമിഴര്‍ക്കു അദ്ദേഹത്തെ വേണമായിരുനൂ .അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് പോയി തഞ്ചാവൂര്‍ യുണിവേര്സിറ്റി യുടെ വൈസ് ചാന്‍സലര്‍ ആക്കി. നാല് വര്‍ഷക്കാലം ആ സ്ഥാനം വഹിച്ച ശേഷം അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തി ഇഷ്ടഭാജനമായ ദ്രാവിഡഭാഷാ ഗവേഷണത്തെ വളര്‍ത്തിക്കൊണ്ടു വന്നു

V. O. ചിദംബരം പിള്ള(കപ്പലോട്ടിയ വെള്ളാളന്‍)

Image
V. O. ചിദംബരം പിള്ള(കപ്പലോട്ടിയ വെള്ളാളന്‍) --------------------------------------------------------------------------------- ഇന്ത്യയിലെ ആദ്യത്തെ ഷിപ്പിങ്ങ് സര്‍വീസ് തുടങ്ങിയത് ഒരു വെള്ളാളന്‍ , V. O. ചിദംബരം പിള്ളൈ എന്ന V OC.ആയിരുന്നു . തമിഴ്നാട്ടിലെ ഒരു സാധാരണക്കാരനും വക്കീലുമായിരുന്ന ചിദംബരം പിള്ള ലോകമൊട്ടാകെ അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്; "കപ്പലോട്ടിയ തമിഴന്‍" എന്ന പേരില്‍. കാരണം ഇന്ത്യന്‍ സമുദ്രത്തിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ആദ്യമായി ഇന്തയില്‍ ഒരു ഷിപ്പിങ്ങ് കമ്പനി തുടങ്ങിയ വ്യക്തിയാണ് ചിദംബരം പിള്ള. തൂത്തുക്കുടിയില്‍ ഗോലി കളിച്ചും, വൈകീട്ട് ഇംഗ്ലീഷ് പഠിച്ചും വളര്‍ന്ന പിള്ളയെ നല്ല വിദ്യാഭ്യാസം നല്‍കി ഉന്നതനാക്കാന്‍ അച്ഛന്‍ ഉലഗനാഥന്‍ പിള്ള വളരെയധികം ശ്രദ്ധിച്ചിരുന്നു. വളര്‍ന്നപ്പോള്‍ തൃശ്ശിനാപ്പള്ളിയില്‍ നിന്ന് നിയമം പഠിച്ച പിള്ള നാട്ടിലേക്ക് ഒരു സാധാരണ വക്കീലായി തിരിച്ചെത്തിയെങ്കിലും, വൈകാതെ തന്നെ തുടര്‍പഠനത്തിനായി മദ്രാസ്സിലേക്ക് തിരിച്ചു. അവിടെവച്ചാണ് പിള്ള സ്വാതന്ത്ര്യസമരത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കി, അതിലേക്ക് അടുക്കുന്നത്. ആയിടയ്ക

പട്ടണത്തു പിള്ളയാർ

പട്ടണത്തു പിള്ളയാർ ==================== പത്താം ശതകത്തിൽ കാവേരിപൂമ്പട്ടണത്തിൽ ജീവിച്ചിരുന്ന ശൈവവെള്ളാള ഭക്തകവിയായിരുന്നു പട്ടണത്ത് പിള്ളയാര്‍ .തിരുവെൺകാടർ എന്നായിരുന്നു ആദ്യനാമം.അഛൻ ശിവസേനൻ.(ശ്വേതാരന്യന്‍ )അമ്മ ജ്ഞാനകല.ഭാര്യ ശിവകലാമ്മയാർ. മക്കൾ ജനിക്കാഞ്ഞതിനാൽ തിരുവിടൈ മരുത്തൂരിൽ നിന്നും ശിവവർമ്മൻ എന്ന ബ്രാഹമണന്റെ മകൻ മരുതബാണനെ(മരുതചിരാന്‍ ) അവന്‍റെ തൂക്കത്തിന് തുല്യം സ്വര്‍ണ്ണം നല്‍കി ദത്തെടുത്തു വളർത്തി. അവനു പ്രായമായപ്പോൾ കടൽകച്ചവടം വഴി അളവില്ലാത്ത ധനം നേടി. പക്ഷേ അയാൾ അകാലത്തിൽ മരിച്ചു. മരണകുറിപ്പിൽ "കാതറ്റ ഊശിയും വരാതു കാണും കടൈ വഴിക്കേ" (കാതറ്റ സൂചിപോലും കടശിയില്‍ കൂടെ വരില്ല എന്നോര്‍ക്കുക) എന്നെഴുതി വച്ചിരുന്നു. അതുകണ്ട തിരുവെൺകാടർ ലോകത്തിന്റെയും സുഖസൗകര്യങ്ങളുടേയും നശ്വരത മനസ്സിലാക്കി സന്യാസം സ്വീകരിച്ചു.ഓടുമായി ഭിക്ഷ യാചിച്ചു നാടുചുറ്റി.ശിവസ്ത്രോത്രങ്ങൾ രചിച്ച് അവ പാടിയായിരുന്നു ദേശാടനം.ഇന്ത്യ മൊത്തം കറങ്ങി.അവസാനം തമിഴ് നാട്ടിലെ തിരുവൊത്തിയൂർ കടൽക്കരയിൽ വച്ച് "രൂപാശുദ്ധി" എന്ന വിദേഹ കൈവല്യം പൂകി. "പട്ടിണത്താർ സമാധി" വലിയൊരു തീർത്ഥാടനകേന്ദ്ര