Posts

Showing posts from March, 2020

ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍

Image
ചെങ്ങന്നൂരിലെ വിറമിണ്ടനായനാര്‍ ================================= ഇറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന മുന്‍മുഖ്യമന്ത്രി ഈ.കെ നായനാരെ മലയാളികളെല്ലാം അറിയും .അന്യനാട്ടുകാരും അറിയും .സാഹിത്യകുതുകികളായ മലയാളികള്‍ വേങ്ങയില്‍ കേസരി നായനാരെ അറിഞ്ഞേക്കാം . എന്നാല്‍ ചെങ്ങന്നൂരിലെ വിറമിണ്ട നായനാരെ അറിയാവുന്ന മലയാളികള്‍ ഇന്നത്തെ തലമുറയില്‍ വിരളം. പുരാതനമായ .ചെങ്ങന്നൂര്‍ ദേവിക്ഷേത്രത്തിന്‍റെ പരമാധികാരിയായിരുന്ന ശൈവ ഭക്തനായ വെള്ളാള പ്രമാണിയിരുന്നു തൃചെങ്ങന്നൂര്‍ നായനാര്‍ .ആ പേരില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു .കുടുംബകാരനവര്‍ ആ പേരില്‍ അറിയപ്പെട്ടു . ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വര്ഷം തോറും ഇരുപത്തി എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവത്തിന് ധനുമാസം തിരുവാതിര നാളില്‍ കോടി ഏറും മുമ്പ് കൈസ്ഥാനി ക്ഷേത്രയോഗത്തോട് ഇന്നും താഴെപ്പറയുന്ന) രീതിയില്‍ ഒരു ചോദ്യം ഉന്നയിക്കുന്നു .”(ഇന്ന) മാണ്ട് ധനു മാസം (ഇന്ന) തീയതി നായനാര് തിരുചെങ്ങന്നൂര്‍ മ)തിലകത്ത് തിരുക്കൊടിയേറി തിരുവുത്സവം തുടങ്ങി (ഇന്ന) മാസം (ഇന്ന തീയതി മാലക്കര ആറാടി അകം പൂകുന്നതിന് ഗോഗത്തിന് സമ്മതമോ?” ഇതില്‍ നിന്നും വിരമിണ്ട നായനാര്‍ക്ക് ചെങ്ങന്ന

ആലയും ചക്കും പിന്നെ ചവിട്ടലും

Image
ആലയും ചക്കും പിന്നെ ചവിട്ടലും ============================== കൊറോണ ക്കാലമായതിനാല്‍ വീട്ടില്‍ നിന്നും വെളിയില്‍ ഇറങ്ങാറില്ല .എന്നാലും ഇന്ന് കാഞ്ഞിരപ്പള്ളി അഞ്ചിലി പ്പയില്‍ പണ്ട് പി.ആര്‍ രാജഗോപലിന്റെ ബാല്യകാല സുഹൃത്ത് നാടക നടന്‍ .ഡി ഡി സി പ്രസിടന്റ്റ് ഒക്കെ ആയിരുന്ന ജോസ് ഡി ഇലവുങ്കലിന്റെ വീടിനടുത്തുള്ള കടുംതോടം ഫ്ലവര്‍ മില്ലില്‍ പോയി .മാര്‍ക്കറ്റില്‍ കിട്ടുന്ന വെളിച്ചെണ്ണയില്‍ മുഴുവന്‍ മായം സ്വന്തം പറമ്പിലെ സ്വന്തം തെങ്ങിലെ തേങ്ങ വെയിലത്ത് വച്ചുണങ്ങി നുറുക്കി മില്ലില്‍ കൊടുത്ത് ആട്ടി എണ്ണ യും പിണ്ണാക്കും ആക്കണം .പിണ്ണാ ക്കിന് ഇപ്പോള്‍ ഉപയോഗം ഇല്ല .അതിനാല്‍ മില്ലില്‍ കൊടുത്താല്‍ കൂലിയില്‍ വക വയ്ക്കും എണ്ണയും പിണ്ണാക്കും ആകുന്നത് നോക്കി അഞ്ചിലി പ്പയില്‍ നിന്നപ്പോള്‍ എന്‍റെ ബാല്യകാലത്തെ കാനം ഓര്‍മ്മയില്‍ വന്നു മിക്ക സ്പെഷ്യലിസ്റ്റ് തൊഴില്ക്കാരും 1950 കാലം വരെ കാനത്തില്‍ ഉണ്ടായിരുന്നു .കളപ്പുരയിടം പൊന്നു പിള്ള വക മുളയ്ക്കല്‍ കുന്നേല്‍ പുരയിടത്തില്‍ തട്ടാന്‍ (തട്ടാ ത്തി ക്കുട്ടിയെ കുറിച്ചുള്ള ഒരു വാര്‍ത്ത രഹസ്യം ) ,ചെറുകാപ്പള്ളില്‍ രാജന്‍ കൈവശമുള്ള പുരയിടത്തിനു സമീപം ആശാരി പറമ്പ് (ആ പു

മധുര കീ ഴടിയിലെ വൈഗ നദീതട സംസ്കൃതി മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു

Image
എടയ്ക്കല്‍ ഗുഹയില്‍ നിന്നും അടുത്ത കാലത്ത് മാത്രം കണ്ടെത്തിയ ചില ചിത്രങ്ങള്‍ , സിന്ധു നദീതട മുദ്രകളെ പോലുള്ളവ ആണെന്ന് , എം ആര്‍ രാഘവ വാര്യര്‍ മാതൃ ഭൂമി ഫെബ്രുവരി   19  ഞായര്‍ ലക്കം വാരാന്ത്യപ്പതിപ്പില്‍ എഴുതിയ - “ എടയ്ക്കല്‍ ഗുഹയില്‍ ഹാരപ്പയുടെ മിന്നലാട്ടം ” എന്ന   സചിത്ര ലേഖനത്തില്‍ എഴുതി   1920  -നുശേഷമാണ് ഹാരപ്പന്‍ ഗവേഷണം മാര്‍ഷല്‍ തുടങ്ങുന്നത് ജോണ്‍ മാര്‍ഷല്‍ ,മധു സ്വരൂപ് വത്സന്‍ റാവു ബഹദൂര്‍ ദയാറാം സാഹ്നി തുടങ്ങിയവര്‍ നടത്തിയ പഠനം തുടര്‍ന്നു പ്രാചീന ഭാരതീയ സംസ്കൃതി ദ്രാവിഡ സംസ്കൃതി യാണെന്ന്  ലോകം അറിഞ്ഞു.പക്ഷെ   1955-1997  കാലത്ത് വെറും നാല്‍പ്പത്തി രണ്ടു വര്‍ഷം   മാത്രം ജീവിച്ചിരുന്ന മനോമനണീയം സുന്ദരന്‍ പിള്ള , തിരുവിതാം കൂറിലെ ആദ്യ എം എ ബിരുദധാരി , തമിഴ് ഷെ ക്സ്പീയര്‍   അതിനു മുപ്പതു കൊല്ലം മുമ്പ്   1890 -   ല്‍ ഭാരത സംസ്കൃതി ദ്രാവിഡ സംസ്കൃതി എന്ന് വാദിച്ചു   1892 -ല്‍     തന്നെ കാണാന്‍ പേരൂര്‍ക്കടയില്‍ ഹാര്‍വി ബംഗ്ലാവില്‍ എത്തിയ സ്വാമി വിവേകാനന്ദനോടും സുന്ദരന്‍   “ പിള്ള പറഞ്ഞു .ഞാന്‍ ദ്രാവിഡനും ശൈവനും ആകുന്നു “ ഗവേഷണം ആദ്യം തുടങ്ങേണ്ടത് തെന്നിന്ത്യയിലെ നദീതടങ്ങളി