Posts

Showing posts from February, 2020

കുംഭകോണത്തെ നവഗ്രഹ കോവിലുകള്‍

Image
കുംഭകോണത്തെ നവഗ്രഹ കോവിലുകള്‍ ======================================= ലക്ഷക്കണക്കിന്‌ ഹിന്ദു തീര്‍ത്ഥാടകര്‍ വര്‍ഷം തോറും എത്തുന്ന പുണ്യ പുരാതന നഗരിയാണ് തമിഴ്നാട്ടിലെ, കാഞ്ചീപുരം ജില്ലയിലെ, കുംഭകോണം . കാശിയേക്കാള്‍ മഹത്തായ പുണ്യസ്ഥലമാണ് കുംഭകോണം എന്ന് വ്യക്തമാക്കുന്ന ഒരു ചൊല്ല് സംസ്കൃത ഭാഷയിലുണ്ട് “കുംഭകൊനേ കൃതം പാപം കുംഭകോനേ വിനശ്യതി. ഒരു സാധാരണ സ്ഥലത്ത് വച്ച് ചെയ്യുന്ന പാപം തീരാന്‍ ഏതെങ്കിലും പുണ്യസ്ഥലത്ത് ചെന്ന് അവിടത്തെ നദിയിലോ തീര്‍ത്ഥക്കുളത്തിലോ മുങ്ങിക്കുളിച്ചാല്‍ മതി .ഒരു പുണ്യസ്ഥലത്ത് വച്ച് പാപം ചെയ്‌താല്‍ ആ ദോഷം പരിഹരിക്കാന്‍ കാശിയില്‍ പോയി ഗംഗയില്‍ മുങ്ങിക്കുളിക്കണം. എന്നാല്‍ കുംഭകോണത്ത് വച്ച് പാപം ചെയ്‌താല്‍ അവിടെയുള്ള “മഹാമകം” കുളത്തില്‍ മുങ്ങി കുളിച്ചാല്‍ മതിയത്രേ . പാപം നശിക്കും (Balasarmma ,Temples in kumbhakonam ,Jayan Pathippakam Books Wes tMabalam page 2). കലാകാരന്മാരും പണ്ഡിതരും പാമരരും ഒരുപോലെ കുംഭകോണം എന്ന പുണ്യഭൂമി സന്ദര്‍ശിക്കുന്നു .സില്‍ക്ക് സാരികള്‍ക്കും (തിരുപവനം) ഓട്ടു പാത്രങ്ങള്‍ക്കും തളിര്‍വെറ്റിലയ്ക്കും ഫില്‍ട്ടര്‍ കോഫിയ്ക്കും പ്രസിദ്ധമായ നാട് .കാഞ്

പാടല്‍പെട്ട കോവിലുകള്

Image
പാടല്‍പെട്ട കോവിലുകള് ======================= ‍ നൂറു കണക്കിന് അതിസുന്ദര ചിത്രങ്ങള്‍ വരച്ചു ബാല്യത്തില്‍ തന്നെ മരിച്ചുപോയ ക്ലിന്റ്, ഫ്ലവര്‍ ചാനലിലെ ടോപ്സിംഗര്‍ എന്ന ഗാനമല്‍സരത്തിലെ ഋതുരാജ് ,അനന്യ എന്ന ബാലഗായകര്‍ എന്നിവരെപ്പോലെ, ഒരു അത്ഭുത പ്രതിഭ ആയിരുന്നു, ഏഴാം നൂറ്റാണ്ടില്‍ തമിഴ് നാട്ടില്‍ ജീവിച്ചിരുന്ന ശിവസ്തോത്ര രചയിതാവും ഗായകനും ആയിരുന്ന സംബന്ധര്‍ എന്ന ബാലപ്രതിഭ(child prodigy ).ആരാധകരും ശിവഭക്തരും ആ ബാലയോഗിയെ “തിരുജ്ഞാന ” എന്ന ബഹുമാന സൂചക പദവും കൂടി ചേര്‍ത്ത് തിരുജ്ഞാന സംബന്ധര്‍ എന്ന് വിളിക്കുന്നു തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്‍റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി തയാറാക്കിയ The Age of Thirunjana Sambandhar (Some Milestones in the History ofTamil Literature) എന്ന പ്രബന്ധം വഴിയാണ് തമിഴ് ഭാഷയുടെ പഴക്കത്തെ കുറിച്ച് ദ്രാവിഡ ഭാഷാ ഗവേഷകന്‍ ഡോ .കാല്ട്വേല്‍ (Dr.Caldwell )അവതരിപ്പിച്ച വാദം,സംബന്ധര്‍ ജീവിച്ചിരുന്നത് പതിമൂന്നാം നൂറ്റാണ്ടില്‍ എന്ന വാദം, തെറ്റ് എന്ന് ആലപ്പുഴക്കാരന്‍ മനോന്മണീയം(പെരുമാള്‍ )സുന്ദരന്‍ പിള്ള (1855-1897) നിരവധി തെളിവുകള്‍ സഹിതം സ്ഥാപിച്ചത്. സുന്ദരന്‍ പി