കുംഭകോണത്തെ നവഗ്രഹ കോവിലുകള്‍
കുംഭകോണത്തെ നവഗ്രഹ കോവിലുകള്‍
=======================================
ലക്ഷക്കണക്കിന് ഹിന്ദു തീര്‍ത്ഥാടകര്‍ വര്‍ഷം തോറും എത്തുന്ന പുണ്യ പുരാതന നഗരിയാണ് തമിഴ്നാട്ടിലെ, കാഞ്ചീപുരം ജില്ലയിലെ, കുംഭകോണം . കാശിയേക്കാള്‍ മഹത്തായ പുണ്യസ്ഥലമാണ് കുംഭകോണം എന്ന് വ്യക്തമാക്കുന്ന ഒരു ചൊല്ല് സംസ്കൃത ഭാഷയിലുണ്ട്
“കുംഭകൊനേ കൃതം പാപം
കുംഭകോനേ വിനശ്യതി.
ഒരു സാധാരണ സ്ഥലത്ത് വച്ച് ചെയ്യുന്ന പാപം തീരാന്‍ ഏതെങ്കിലും പുണ്യസ്ഥലത്ത് ചെന്ന് അവിടത്തെ നദിയിലോ തീര്‍ത്ഥക്കുളത്തിലോ മുങ്ങിക്കുളിച്ചാല്‍ മതി .ഒരു പുണ്യസ്ഥലത്ത് വച്ച് പാപം ചെയ്‌താല്‍ ആ ദോഷം പരിഹരിക്കാന്‍ കാശിയില്‍ പോയി ഗംഗയില്‍ മുങ്ങിക്കുളിക്കണം. എന്നാല്‍ കുംഭകോണത്ത് വച്ച് പാപം ചെയ്‌താല്‍ അവിടെയുള്ള “മഹാമകം” കുളത്തില്‍ മുങ്ങി കുളിച്ചാല്‍ മതിയത്രേ . പാപം നശിക്കും (Balasarmma ,Temples in kumbhakonam ,Jayan Pathippakam Books Wes tMabalam page 2).

കലാകാരന്മാരും പണ്ഡിതരും പാമരരും ഒരുപോലെ കുംഭകോണം എന്ന പുണ്യഭൂമി സന്ദര്‍ശിക്കുന്നു .സില്‍ക്ക് സാരികള്‍ക്കും (തിരുപവനം) ഓട്ടു പാത്രങ്ങള്‍ക്കും തളിര്‍വെറ്റിലയ്ക്കും ഫില്‍ട്ടര്‍ കോഫിയ്ക്കും പ്രസിദ്ധമായ നാട് .കാഞ്ചീപുരം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന സ്ഥലം .ലോകപ്രശസ്തരായ നിരവധി വ്യക്തികള്‍ക്ക് ജന്മം നല്‍കിയ സ്ഥലം .ലോകപ്രശസ്ത ഗണിത ശാസ്ത്രഞ്ജന്‍ രാമാനുജന്‍ ( 22 December 1887 – 26 April 1920)), തിരുവിതാം കൂര്‍ ദിവാന്‍ ആയിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ പ്രശസ്ത നിയമജ്ഞന്‍ അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ ,സംഘകാലത്തെ കുറിച്ച് വിശദമായ പഠനം നടത്തിയ ചരിത്രകാരന്‍ യൂ.വി സ്വാമിനാഥ അയ്യര്‍, തമിഴ് പണ്ഡിതന്‍ നാരായണ സ്വാമി അയ്യര്‍ ,വെള്ളിനാവുകാരന്‍ പ്രശസ്ത പ്രഭാഷകന്‍ ശ്രീനിവാസ അയ്യര്‍ ചിദംബര നാഥര്‍ എന്നിവരെല്ലാം കുംഭകോണത്ത് ജനിച്ചവര്‍ .തഞ്ചാവൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്ന സ്ഥലം നെല്ലറ കൂടിയാണ് കുംഭകോണം
ശൈവ(ശിവന്‍,പാര്‍വതി,ഗണപതി,മുരുകന്‍), വൈഷ്ണവ(വിഷ്ണു മഹാലക്ഷ്മി,ശ്രീരാമന്‍) കോവിലുകള്‍ മാത്രമല്ല, കുംഭകോണത്തുള്ളത്. മനുഷ്യ ജീവിതത്തെഅവന്‍റെ ഭാവിയെ സൂര്യന്‍ (ഞായര്‍),ചന്ദ്രന്‍(തിങ്കള്‍) ,ചൊവ്വ ,ബുധന്‍,വ്യാഴം ശുക്രന്‍,ശനി,രാഹു,കേതു എന്നീ നവഗ്രഹങ്ങള്‍ നിയന്ത്രിക്കുന്നു എന്ന് കരുതുന്ന വലിയൊരു ജനസമൂഹം ഭാരതത്തില്‍ ഉണ്ട് .എന്നാല്‍ ആ ഗ്രഹങ്ങള്‍ക്ക് കോവിലുകള്‍ കാണപ്പെടുന്നത് തമിഴ് നാട്ടിലെ കുംഭകോണത്ത് മാത്രം ആണെന്ന് തോന്നുന്നു .മറ്റു ക്ഷേത്രങ്ങളില്‍ ഉപദേവതമാര്‍ ആയി നവഗ്രഹ പ്രതിഷ്ഠകള്‍ ഉള്ള നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലും ഉണ്ട് .കോട്ടയം ജില്ലയില്‍ തന്നെ നഗരമദ്ധ്യത്തില്‍ തിരുനക്കര ശിവന്‍ കോവിലിനു താഴെ വടക്കുവശത്തായി കാണപ്പെടുന്ന പുതിയ തൃക്കോവില്‍ ശ്രീ കൃഷ്ണ ക്ഷേത്രം തുടങ്ങി പല ക്ഷേത്രങ്ങളിലും നവഗ്രഹ പ്രതിഷ്ഠകള്‍ ഉണ്ട്. സൂര്യപ്രതിഷ്ഠയുള്ള ക്ഷേത്രം കോട്ടയം വൈക്കം റൂട്ടില്‍ കടുത്തുരുത്തിയില്‍ ഉണ്ട് .എന്നാല്‍ ചന്ദ്രന്‍, ബുധന്‍ തുടങ്ങിയ നവഗ്രഹങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം വലിയ കോവിലുകള്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ കാണപ്പെടുന്നത് കുംഭകോണത്ത് മാത്രമാണ് .
കണക്കിന്‍റെ ലോകത്തിലെ അമാനുഷികന്‍ ശ്രീനിവാസന്‍ രാമാനുജന്‍,
(22 December 1887 – 26 April 1920) സര്‍. സി പി രാമസ്വാമി അയ്യര്‍ ,അല്ലാടി കൃഷ്ണ അയ്യര്‍ തുടങ്ങിയ പ്രശസ്തര്‍ എല്ലാം ഈ നവഗ്രഹ കോവിലുകളില്‍ സ്ഥിരമായി പോയിരുന്നവര്‍ ആയിരുന്നുവത്രേ .രാമകഥ (രാമായണം) മുഴുവന്‍ ചിത്ര രൂപത്തിലാക്കിയ കോവിലുകള്‍ കുംഭകോണത്തുണ്ട് .എന്നാല്‍ കേരളത്തിലെ പോലെ, തൃശ്ശൂരും കോട്ടയം ജില്ലയിലെ പാലായിലും കാണുന്ന പോലുള്ള, “നാലമ്പലങ്ങള്‍” (രാമ- ലക്ഷ്മണ- ഭരത- ശത്രുഘ്ന കോവിലുകള്‍) കുംഭകോണത്ത് കാണാന്‍ സാധിച്ചില്ല .രാമക്ഷേത്രങ്ങള്‍ പലതുണ്ട് എന്നത് വിസ്മരിക്കുന്നില്ല .നവഗ്രഹ കോവിലുകള്‍ ഏതെല്ലാം എന്ന് കാണുക

1.സൂര്യനാര്‍ ഗ്രാമത്തിലെ സൂര്യനാര്‍ കോവില്‍
2.തിങ്കളൂര്‍ ഗ്രാമത്തിലെ ചന്ദ്രന്‍ (കൈലാശ നാഥര്‍) കോവില്‍
3.പുളിരുക്കുവേലൂര്‍ ഗ്രാമത്തിലെ വൈത്തീശ്വരന്‍ (ചൊവ്വാ –അമഗാരക കോവില്‍

4.തിരുവേങ്കട് ഗ്രാമത്തിലെ ശ്വേതനാരായനേശ്വര (ബുധന്‍) കോവില്‍
5.ആലങ്കുടി (ഗുരു സ്ഥലം) ഗ്രാമത്തിലെ ആപത് സഹായേശ്വര(ദക്ഷിണാമൂര്‍ത്തി കോവില്‍
6.കാഞ്ഞനൂര്‍ ഗ്രാമത്തിലെ അഗ്നീശ്വര (ശുക്രന്‍)കോവില്‍

7.തിരുനല്ലാര്‍ ഗ്രാമത്തിലെ ശനീശ്വര കോവില്‍
8.തിരുനാഗേശ്വരം (രാഹുസ്ഥലം) എന്ന ഗ്രാമത്തിലെ ശനീശ്വരന്‍ കോവില്‍
9.കീഴപെരുംപള്ളം ഗ്രാമത്തിലെ നാഗനാഥ സ്വാമി കോവില്‍
എന്നിവയാണ് കുംഭകോണത്തെ നവഗ്രഹ കോവിലുകള്‍ .ഇവയെല്ലാം തന്നെ ശിവപതിഷ്ടകള്‍ ഉള്ള ശൈവ കോവിലുകള്‍ ആണെന്ന പ്രത്യേകത ഉണ്ട്
8.തിരുനാഗേശ്വരം (രാഹുസ്ഥലം) എന്ന ഗ്രാമത്തിലെ ശനീശ്വരന്‍ കോവില്‍
9.കീഴപെരുംപള്ളം ഗ്രാമത്തിലെ നാഗനാഥ സ്വാമി കോവില്‍
എന്നിവയാണ് കുംഭകോണത്തെ നവഗ്രഹ കോവിലുകള്‍ .ഇവയെല്ലാം തന്നെ ശിവപതിഷ്ടകള്‍ ഉള്ള ശൈവ കോവിലുകള്‍ ആണെന്ന പ്രത്യേകത ഉണ്ട്
1.സൂര്യനാര്‍ ഗ്രാമത്തിലെ സൂര്യനാര്‍ കോവില്‍
---------------------------------------------------------------------------------------
മുഖ്യ പ്രതിഷ്ഠ ശിവന്‍ .പക്ഷെ പ്രാധാന്യം സൂര്യ പ്രതിഷ്ടയ്ക്ക് .സൂര്യന് പുറമേ മറ്റു എട്ടു ഗ്രങ്ങള്‍ക്കും സന്നിധികളും /പ്രതിഷ്ഠകളും ഉള്ള കോവില്‍. കുംഭകോണത്തിനു കിഴക്ക് മൈലാടുതുറയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കാവേരി നദീ തീരത്ത് കാണപ്പെടുന്നു .കുലോത്തുംഗ ചോള ദേവന്‍ ( സി ഇ 1060-1118 ) പണിയിച്ച കോവില്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ശിലാരേഖ ഈ കോവിലില്‍ കാണാം കുലോത്തുംഗ ചോള മാര്‍ത്താണ്ടാലയം എന്ന പേരുള്ള കോവില്‍

-----------------------------------------------------------------------
അഞ്ചു നിലയുള്ള ഗോപുരവും രണ്ടു പ്രാകാരവും ഉള്ള പ്രാചീന കോവില്‍ .ഈ ഗ്രാമത്തെ കുറിച്ച് അപ്പര്‍ പാടിയിട്ടുണ്ട് .എന്നാല്‍ ഈ കോവിലിനെ കുറിച്ച് പരാമര്‍ശമില്ല .അതിനാല്‍ പാടല്‍ പെറ്റ സ്ഥലങ്ങ ളുടെ ലിസ്റ്റില്‍ പെടുന്നില്ല .കുംഭകോണത്ത് നിന്നും 18 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ചന്ദ്രപ്രതിഷ്ടയുള്ള കോവില്‍ ..പ്രധാന പ്രതിഷ്ഠ ശിവന്‍ (കൈലാശ നാഥര്‍)..വ്യാപാരിയായ അപ്പൂടി അടികള്‍ എന്നൊരു ഭക്തന്‍ ഈ കോവില്‍ പരിസരത്ത് ജീവിച്ചിരുന്നു .അപ്പര്‍ ഭക്തന്‍ ആയിരുന്ന അടികള്‍ അദ്ദേഹത്തെ ആദരിക്കാന്‍ സന്നാഹങ്ങള്‍ ഒരുക്കവേ അദ്ദേഹത്തിന്‍റെ മകന്‍ പാമ്പുകടിയേറ്റ് മരണമടഞ്ഞു .ഭക്തന്‍റെ ദുഃഖം കണ്ട അപ്പര്‍ ആ ബാലനെ പുനര്‍ ജീവിപ്പിച്ചു എന്ന് ഐതീഹ്യം പറയുന്നു
3.പുളിരുക്കുവേലൂര്‍ ഗ്രാമത്തിലെ വൈത്തീശ്വരന്‍
(ചൊവ്വാ –അംഗാരക) കോവില്‍
ചികിത്സയുടെ ദേവന്‍ ആയി (വൈത്തീശ്വരന്‍) ശിവനെ ആരാധിക്കുന്ന കോവില്‍ അംഗാരകന്‍ എന്ന് പേരുള്ള ചൊവ്വയുടെ പ്രതിഷ്ഠ ഉള്ള കോവില്‍ .സിദ്ധാമൃതം എന്ന പേരിലുള്ള കോവില്‍ കുളത്തില്‍ മുങ്ങിക്കുളിച്ചാല്‍ രോഗവിമുക്തി കിട്ടും എന്ന് വിശ്വസിക്കപ്പെടുന്നു
നാഡീ ജ്യോല്‍സ്യത്തിനു പേര് കേട്ട ഗ്രാമം എല്ലാ വ്യക്തികളുടെയും ജാതകം ഇവിടെ താളി ഓലകളില്‍ എഴുതി സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു .ശീര്‍കാഴിയില്‍
നിന്ന് 7 കിലോമീറ്റര്‍ ചിദംബരത്ത് നിന്ന് 27 കിലോമീറ്റര്‍ മൈലാടുതുറ യില്‍ നിന്ന് 18 കിലോമീറ്റര്‍ ചെന്നയില്‍ നിന്ന് 235 കിലോമീറ്റര്‍ ദൂരം
ഏഴാം നൂറ്റാണ്ടില്‍ ശൈവ നായനാര്‍ മാര്‍ തേവാര പാട്ടുകളില്‍ പാടി പുകഴ്ത്തിയ കൊവിലുകളില്‍ ഒരെണ്ണം .പാടല്‍ പെട്ട കോവില്‍ എന്നറിയപ്പെടുന്നു .
രാമലക്ഷ്ണ ന്മാരും സപ്തര്‍ഷികളും ഇവിടെ എത്തി ആരാധിച്ചിരുന്നു എന്ന് വിശസിക്കപ്പെടുന്നു .രാമരാവണ കഥയിലെ ജയാടു വിനെ ഈ കോവില്‍ പരിസരത്ത് സംസ്കരിച്ചു എന്ന് വിശ്വസിക്കപ്പയൂന്നു .ജയാടു കുണ്ഡം എന്ന പേരില്‍ ഒരു കുളം ഇവിടെ കാണപ്പെടുന്നു .

.ചൊവ്വാ ദേവന് കുഷ്ടം പിടിച്ചുവെന്നും വൈദ്യ നാഥന്‍ ആയ ശിവഭഗവാന്‍ അത് ചികിസിച്ചു മാറ്റിയെന്നും ഭക്തര്‍ വിശ്വസിക്കുന്നു
ഇരുവരുടെയും പ്രതിഷ്ഠകള്‍ ഉള്ള ഈ കോവില്‍ ഏറെ പ്രസിദ്ധം .രോഗികള്‍ തടിച്ചു കൂടുന്ന കോവില്‍ .തന്‍റെ ഭര്‍ത്താവ് ശിവന്‍റെ മകനായ മുരുകനോടു സ്ഥിരം പ്രത്യക്ഷപ്പെടുന്ന ആറുമുഖം ഒഴിവാക്കി ഒട്ടമുഖവുമായി വരാന്‍ പാര്‍വ്വതി ആവശ്യപ്പെട്ടു .അങ്ങനെ വന്നപ്പോള്‍ സന്തുഷ്ടയായ പാര്‍വതി ശത്രുസംഹാരത്തിനായി ഭര്‍തൃ പുത്രന് ഒരു വേല്‍ നല്‍കി വേലായുധന്‍ ആക്കി മാറ്റി .ശൂരപത്മന്‍ എന്ന അസുരനെ ആ വേല്‍ ഉപയോഗിച്ച് യുദ്ധം ചെയ്തു മുരുകന്‍ കൊന്നുകളഞ്ഞു .നീണ്ടു നിന്ന യുദ്ധത്തില്‍ മുരുകന്‍റെ പട്ടാളത്തില്‍ പെട്ട നിരവധി പേര്‍ക്ക് മുറിവുകള്‍ ഉണ്ടായി ശിവന്‍ വൈത്തീശ്വരന്‍ ആയി വന്നു പുത്രന്റെ സേനാനികളുടെ മുറിവുകള്‍ ഉണക്കി എന്നാണു ഐതീഹ്യം .ഈ കോവിലില്‍ നിന്ന് കിട്ടുന്ന പ്രസാദം (തിരുചാന്ത് ഉണ്ട മുറിവുണക്കാന്‍ ഏറെ ഫലപ്രദമാത്രേ .

അഞ്ചു നിലകള്‍ ഉള്ള ഗോപുരം ആണ് ഈ കോവിലിന് .വിസ്താരമേറിയ രണ്ടു ചുറ്റമ്പലങ്ങളും .മദ്ധ്യത്തില്‍ ഉള്ളിലായി കാണപ്പെടുന്ന പ്രതിഷ്ഠ ശിവലിംഗം ആണ്.ലോഹത്തില്‍ തീര്‍ത്ത മുരുകവിഗ്രഹം ഇവിടെ ഉണ്ട് നടരാജന്‍ ,സോമസ്കന്ദന്‍ ,അംഗാരകാന്‍ എന്നിവര്‍ക്കും ലോഹപ്രതിഷ്ടകള്‍ ആണ് .ദുര്‍ഗ്ഗ ,ദക്ഷിണാ മൂര്‍ത്തി ,സൂര്യന്‍ ,ജയാടു എന്നിവര്‍ക്ക് ശിലകളില്‍ കൊത്തിയ വിഗ്രഹങ്ങള്‍ ആണ് ..കൈകളില്‍ ഔഷധ ഗുണമുള്ള എണ്ണയുമായി .കാണപ്പെടുന്ന തായിയാള്‍ നായിക പ്രതിഷ്ടയ്ക്ക് മറ്റൊരു ചെറിയ കോവില്‍ കാണാം .ധന്വന്തരി മൂര്‍ത്തിയുടെ ശിലാ വിഗ്രഹവും ഇവിടെ ഉണ്ട് .തെക്കുവശത്തെ വാതില്‍ വഴി വെളിയില്‍ ഇറങ്ങിയാല്‍ കോവില്‍ കുളം കാണാം. ക്ഷേത്ര (ഔഷധ) വൃക്ഷമായ ആര്യവേപ്പ് (മാര്‍ഗോസാ) ഇവിടെ നിലകൊള്ളുന്നു.
കുലോത്തുംഗ ചോളന്‍ ഒന്നാമന്‍റെ കാലത്ത് (C.E 1070-1120) വരയപ്പെട്ട അഞ്ചു ശിലാരേഖകള്‍ (കല്‍ വെട്ടുകള്‍ ) ഇവിടെ കാണാം .മുരുകന്‍ കോവില്‍ നടയില്‍ കാണപ്പെടുന്ന രേഖ സത്യനാഥപുരത്തെ അണക്കെട്ടിലെ ഷട്ടര്‍ തുറന്നു വിടുന്നതിനെ കുറിച്ചാണ് .ക്ഷേത്ര കുളഭിത്തിയില്‍ ഉള്ള രേഖ ആകട്ടെ കോവില്‍ കുളം, നാച്ചിയാര്‍ കോവില്‍ എന്നിവ നവീകരിച്ചത് ശിവജ്ഞാന സംബന്ധരുടെ ശിഷ്യന്‍ മുത്തുകുമാരസ്വാമി തമ്പുരാന്‍ ആണെന്ന് വ്യക്തമാക്കുന്നു .രണ്ടാമത്തെ ചുറ്റമ്പല ഭിത്തിയില്‍ തയ്യാള്‍ നായകി കോവില്‍ തമിഴ് വര്‍ഷം 4868 (C.E1689) ല്‍ നിര്‍മ്മിച്ചു എന്ന് വ്യക്തമാക്കുന്നു .മുന്‍വശവാതില്‍ ഭിത്തി യില്‍ ചില നികുതികളെ കുറിച്ച് കുറിച്ച് പറയുന്നു .

ക്ഷേത്ര കുളത്തില്‍ കുളിച്ചിട്ടു വേണം വൈത്തീശ്വരന്‍ കോവിലില്‍ ദര്‍ശനം നടത്തുവാന്‍ .ആ കുളത്തില്‍ ശര്‍ക്കര കലക്കുന്നത് രോഗവിമുക്തി വരാന്‍ സഹായിക്കും എന്ന് ഭക്തര്‍ വിശ്വസിക്കുന്നു .കൊച്ചുകുട്ടികളുടെ ആദ്യ മുടി ഇവിടെവന്നു ക്ഷൈരം ചെയ്തു കളയുന്നു .കൊടിമരചുവട്ടില്‍
ഉപ്പും കുരുമുളകും അര്‍പ്പിക്കുന്ന വഴിപാടും ഇവിടെയുണ്ട് .ചന്ദനവും പോപ്പം ഭസ്മവും ആണ് പ്രസാദം .ആള്‍രൂപങ്ങളും അവയവ രൂപങ്ങളും കാണിയ്ക്കയായി അര്‍പ്പിക്കപ്പെടുന്നു .പൈങ്കുനി –തായ് (ജനുവരി –ഫെബ്രുവരി ) മാസങ്ങളില്‍ ബ്രഹ്മോത്സവം എന്ന ഉത്സവം അതി ഗംഭീരമായി ആഘോഷിക്കപ്പെടുന്നു .
ശീര്‍കാഴി മൈലാടുതുറ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ കോവില്‍ കുംഭകോണത്ത് നിന്ന് അമ്പതു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നു .

4.സ്വേതാരന്യേശ്വരര്‍ കോവില്‍(ബുധന്‍ )
ശീര്‍കാഴിയ്ക്ക് സമീപമുള്ള തിരുവെങ്ങാട് എന്ന ഗ്രാമത്തില്‍ ആണ് ബുധ ക്ഷേത്രം സ്വേതാരന്യേശ്വരര്‍ എന്ന് അറിയപ്പെടുന്ന ശിവന്‍ ആണ് പ്രധാന ദേവന്‍ .അഘോര മൂര്‍ത്തി എന്നും അറിയപ്പെടുന്ന വിഗ്രഹം .ബ്രഹ്മവിദ്യാ അംബാള്‍ എന്ന പേരില്‍ പാര്‍വ്വതിയുമുണ്ട് .പ്രമുഖരായ നാല് ശൈവ ആള്‍വാര്‍ മാര്‍ ഈ കൊവിലിനെ കുറിച്ച് പാടിയിട്ടുണ്ട് .
ഇവിടെയുള്ള മൂന്നു കോവില്‍ കുളങ്ങള്‍ എറെ പ്രസിദ്ധം .മൂന്നു കുളങ്ങളിലും ഒരുദിവസം തന്നെ മുങ്ങിക്കുളിച്ചാല്‍ രോഗവിമുക്തി നേടുമെന്നും നടക്കാന്‍ താമസിക്കുന്ന വിവാഹം നടക്കും എന്നും വിശസിക്കപ്പെടുന്നു . ബ്രഹ്മാവില്‍ നിന്നും വരം വാങ്ങിയ ഭസ്മാസുരന്‍ എന്നൊരു ദുഷ്ടന്‍ തിരുവെങ്ങാട് ഗ്രാമത്തില്‍ താമസിച്ചിരുന്നു എന്നും അഘോര മൂര്‍ത്തിയായി അവതരിച്ചു ശിവന്‍ ആ അസുരനെ വധിച്ചു എന്നും ഐതീഹ്യം .നിരവധി ഉത്സവങ്ങള്‍ നടത്തപ്പെടുന കോവില്‍ ഫെബ്രുവരിയില്‍ നടത്തപ്പെടുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന രതോല്സവം ഏറ്റവും പ്രസിദ്ധം അഞ്ചാം ദിവസത്തെ ഉത്സവം ആണ് പ്രധാനം .കാവേരി യുടെ ശാഖയായ മാണിക്കനിഗൈ നദിയുടെ തീരത്തുള്ള ആറു പ്രമുഖ കോവിലുകളില്‍ ഏറ്റവും പ്രധാനം .കാശിയിലെ കോവിലിനു തുല്യം എന്ന് കരുതപ്പെടുന്നു .തിരുവയ്യാര്‍ ,ചായവനം ,മൈലാടുതുറ തിരുവിടയ്മരുടൂര്‍ ,തിരുവാഞ്ചിയം എന്നിവയാണ് മറ്റു കോവിലുകള്‍ .

ഇന്ദ്രന്‍ ,ഐരാവതം ,ബുധന്‍ ,സൂര്യന്‍ ,ചന്ദ്രന്‍ എന്നിവരെല്ലാം ഈ കോവിലില്‍ എത്തി അഘോര മൂര്‍ത്തിയെ വണങ്ങി എന്ന് ഐതിഹ്യം .
ആദിത്യചോളന്‍ ,രാജരാജ ചോളന്‍ എന്നീ രാജാക്കന്മാര്‍ ഈ കോവിലിനു വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്തു എന്ന് വ്യക്തമാക്കുന്ന കല്‍ വെട്ടുകള്‍ ഇവിടെ കാണാം .ദുര്‍ഗ്ഗ ,കാളി എന്നിവര്‍ക്കായി ഉപകൊവിലുകള്‍ ഇവിടെ ഉണ്ട് .ഈ കോവില്‍ ഭിത്തിയിലെ നടരാജ ചിത്രം പ്രസിദ്ധം .വീര ഭദ്രന്‍ എന്നും വിളിക്കപ്പെടുന്ന അഘോര മൂര്‍ത്തിയെ ഞായര്‍ രാത്രി പൂജാ സമയങ്ങളില്‍ തൊഴുന്നത് ഏറെ ശ്രേഷ്ഠം എന്ന് കരുതപ്പെടുന്നു .ചിദംബര കോവിലില്‍ കാണും പോലെ ശിവ പ്രതിഷ്ടയ്ക്ക് സമീപം തന്നെ വിഷ്ണു ഭഗ വാന്‍റെ പ്രതിഷ്ടയും കാണപ്പെടുന്നു..ഈ കൊവിലിനെ ആദി ചിദംബരം എന്ന് വിളിയ്ക്കുന്നു .
ചിദംബരത്ത് പോയി നടനം തുടങ്ങും മുന്‍പ് ശിവന്‍ ആദ്യ നൃത്തം ഈ കോവിലില്‍ ആണത്രേ നടത്തിയത് .

5.ആലന്‍ കുടിയിലെ ആപത്സഹായേശ്വരകോവില്‍
ഗുരുസ്ഥലം ,തിരുഇരുമ്പൂലൈ എന്നീ പേരുകളുമുള്ള ആലന്‍ കുടിയിലാണ് ദക്ഷിണാമൂര്‍ത്തി എന്ന് കൂടിപേരുള്ള വ്യാഴത്തെ(ഗുരുവിനെ) പ്രതിഷ്ടിച്ച കോവില്‍ .തിരുവാലൂര്‍ ജില്ലയിലെ വാളൈങ്കൈമന്‍ താലൂക്കിലാണ് ആലങ്കുടി. കാവേരി നദിക്കരയിലെ ഈ കോവില്‍ തമിഴ് നാട്ടിലെ 275 പാടല്‍ പെട്ട കോവിലുകളില്‍ ഒന്നാണ് .തിരുജ്ഞാന സംബന്ധര്‍ എന്ന ശൈവ നായനാര്‍ ഈ കോവിലിനെ കുറിച്ച് പാടിയിട്ടുണ്ട്. അഞ്ചു നിലകള്‍ ഉള്ള ഗോപുരം .മേല്‍ക്കൂരയുള്ള രണ്ടു ചുറ്റമ്പലങ്ങള്‍.ശിവന്‍ കാളകൂട വിഷം കഴിച്ച സ്ഥലം ആണത്രേ ആലന്‍ കുടി.ആപത്തില്‍ സഹായിക്കുന്ന ദേവന്‍ ആയതിനാല്‍ ആപത്സഹായേശ്വരന്‍ എന്നറിയപ്പെടുന്ന ശിവന്‍ ആണിവിടെ.

6.കാഞ്ഞനൂര്‍ അഗ്നീശ്വര കോവില്‍
ശുക്ര കോവില്‍
കുംഭകോണത്ത് നിന്നും 18 കിലോമീറ്റര്‍ വടക്ക് കിഴക്കായി കാണപ്പെടുന്ന ശുക്രന്‍റെ കോവില്‍ .അഗ്നീശ്വരന്‍ എന്ന് അറിയപ്പെടുന്ന ശിവന്‍ ആണ് പ്രധാന മൂര്‍ത്തി .ലിംഗരൂപത്തില്‍ കാണപ്പെടുന്ന ശിവന്‍റെ ഉദരത്തിലാണ് ശുക്രന്‍ .മദ്ധ്യ കാലത്തെ ചോള രാജഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട കോവില്‍ .വിജയനഗര രാജഭരണ കാലത്ത് പുതുക്കി പണിത കോവില്‍.അഞ്ചു നിലകളിലുള്ള ഗോപുരം .മേല്‍പ്പുരകള്‍ ഉള്ള രണ്ടു ചുറ്റമ്പലങ്ങള്‍ .അപ്പര്‍ തന്‍റെ കൃതിയില്‍ പുകഴ്ത്തിയ കോവില്‍ .അതിനാല്‍ പാടല്‍ പെട്ട കോവില്‍ .പരാശര മുനിയ്ക്കു ശിവന്‍ നടന രൂപത്തില്‍ ഇവിടെ വച്ച് പ്രത്യക്ഷപ്പെട്ടു എന്ന് ഐതീഹ്യം .

7.തിരുനല്ലൂരിലെ ശനീശ്വര കോവില്‍
ദര്‍ഭാന്യേശ്വര കോവില്‍ എന്നും അറിയപ്പെടുന്ന ശനീശ്വരന്‍ കോവില്‍ പോണ്ടിച്ചേരിയിലെ കാരയ്ക്കല്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്നു .ശിവന്‍ ആണ് പ്രധാന മൂര്‍ത്തി .ദര്‍ഭാരന്യം (ദര്‍ഭപ്പുല്ലുകള്‍ നിറഞ്ഞ സ്ഥലം) എന്നായിരുന്നു ആദ്യ സ്ഥലനാമം .അപ്പര്‍,സുന്ദരനായനാര്‍ ,തിരുജ്ഞാന സംബനന്ധര്‍ തുടങ്ങിയ ഏഴാം നൂറ്റാണ്ടിലെ ശൈവനായനാര്‍മാര്‍ തങ്ങളുടെ പാട്ടുകളില്‍ ഈ കോവിലിനെ പുകഴ്ത്തിയിട്ടുണ്ട് .പാടല്‍പെട്ട കോവില്‍. .ശിവലിംഗം ദര്‍ഭപ്പുല്‍ കൊണ്ട് നിര്‍മ്മിച്ചതത്രേ .അതിനാല്‍ കോവില്‍ സ്ഥല നാമങ്ങള്‍ .ശനി ആദ്യകാലത്ത് ദ്വാര പാലകന്‍ കൂടി ആയിരുന്നു .ശനി ദേവനെ ആദ്യം ദര്‍ശിച്ച ശേഷം വേണം ശി വഭഗവാനെ കാണുവാന്‍ . ഏഴാം നൂറ്റാണ്ടിലെ തിരുജ്ഞാന സംബന്ധര്‍ എന്ന ശിവ നായനാര്‍ നാലുശ്ലോകങ്ങളില്‍ ഈ കൊവിലിനെ മുരുകന്‍ കോവില്‍ എന്ന നിലയില്‍ വര്‍ണ്ണിച്ചിരുന്നു . അതിനാല്‍ പാടല്‍ പെട്ട കൊവിലുകളില്‍ ഒരെണ്ണം.

8.തിരുനാഗേശ്വരത്തെ രാഹു കോവില്‍
തേവാരപ്പാട്ടുകളില്‍ പുകഴ്ത്ത പ്പെട്ട ഒരു കോവില്‍ ആണിത് .ആദിശേഷന്‍ എന്ന അനന്തന്‍,തക്ഷകന്‍ ,കാര്‍ക്കോടകന്‍ എന്നീ നാഗശ്രേഷ്ടര്‍ ഇവിടെ ശിവനെ ഭജിച്ചു എന്നതിനാല്‍ സ്ഥലനാമം തിരുനാഗേശ്വരം എന്നായി തീര്‍ന്നു .ചെമ്പക മരങ്ങള്‍ കൂടുതല്‍ ആയി കാണപ്പെടുന്നതിനാല്‍ ചെമ്പകാരന്യ കോവില്‍ എന്നും വിളിക്കപ്പെടുന്നു .സര്‍പ്പ ദൈവങ്ങള്‍ക്ക് പ്രത്യക്ഷ മായതിനാല്‍ ശിവനെ നാഗനത്താര്‍ എന്നും വിളിക്കുന്നു .വിഗ്രഹങ്ങളില്‍ ലക്ഷ്മി ,സരസ്വതി ,ഗണേശന്‍ മുരുകന്‍ എന്നിവരോടൊപ്പം ശാസ്താവും ഇവിടെ കാണപ്പെടുന്നു .ഗിരിഗുജാംബാള്‍ എന്നൊരു ദേവിയും ഇവിടെയുണ്ട് .സ്വയംഭൂ ആയതിനാല്‍ അഭിഷേകം നടത്തുകയില്ല ഗൌതവ മുനിയുടെ ഭാര്യയെ പ്രാപിച്ച ഇന്ദ്രന്‍ ശാപമോക്ഷത്തിന് വേണ്ടി ഈ ദേവിയെ അഭയം പ്രാപിച്ചു എന്ന് ഐതീഹ്യം .ഗൌതമന്‍ ,പരാശരന്‍ എന്നിവര്‍ക്ക് പുറമേ ഭഗീരഥന്‍ ,നളന്‍ എന്നീ പുരാണ കഥാപാത്രങ്ങള്‍ ഇവിടെയുള്ള ശിവനെ പ്രാര്‍ത്ഥിച്ചിരുന്നു എന്ന് ഐതീഹ്യം .കുംഭകോണം മഹാമകം കുളത്തില്‍ ബ്രഹ്മാവിന്‍റെ കുടത്തില്‍ നിന്നും വീണ അമൃതില്‍ കുറെ ഭാഗം ഇവിടത്തെ കോവില്‍ കുളത്തിലും വീണത്രേ.ചോള നിര്‍മ്മാണ രീതിയുടെ മഹനീയ മാതൃക ആണ് ഈ കോവില്‍ പത്താം നൂറ്റാണ്ടില്‍ ആദിത്യ ചോളന്‍ ഒന്നാമന്‍ നിര്‍മ്മിച്ച കോവില്‍ .പിന്നീട് ഭരിച്ച രാജാക്കന്മാര്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി ശനി ദേവന് പ്രത്യേകം കോവില്‍ ഇവിടെയുണ്ട് .കുംഭകോണത്ത് നിന്നും ഏഴു കിലോമീറ്റര്‍ മാറി കാവേരി തീരത്ത് കാണപ്പെടുന്ന മനോഹര ക്ഷേത്രം .

പൂംപുഹറില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ മാറി കാണപ്പെടുന്ന കകേ തുസ്ഥലമാണ് കീഴപെരുംപള്ളം .നാഗനാഥസ്വാമി എന്നറിയപ്പെടുന്ന ശിവന്‍ പ്രധാന മൂര്‍ത്തി . കേതു ഉപദേവത .രണ്ടുതട്ടുള്ള ഗോപുരവും രണ്ടു പ്രാകാരവും (മുകള്‍ വശം മൂടിയ നടപ്പന്തല്‍ ) ഉള്ള കോവില്‍ കാവേരി നദീ തീരത്ത് ആല്‍ത്തറ യുള്ള ഈ കോവില്‍ കേരള അന്തരീക്ഷം നല്‍കുന്നു .

Comments
Post a Comment