“കേരളഗാനം തിരഞ്ഞെടുക്കുമ്പോള്‍” എന്ന തലക്കെട്ടില്‍ 2017 ജൂലായ് 17 നു മാതൃഭൂമി ദിനപ്പത്രം എഴുതിയ മുഖപ്രസംഗം ശ്രദ്ദേയം ആയിരിക്കുന്നു മേയ് 26 തൃശ്ശൂരില്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു “കേരളഗാനം “രൂപപ്പെടുത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നു വെളിപ്പെടുത്തിയിരുന്നു .ആ കേരളഗാനം ആണ് മുഖപ്രസംഗത്തിന് ആധാരം . സ്വാഭാവികമായും തൊട്ടയല്‍വക്കത്ത് ഉള്ള തമിഴ്നാട്ടിന്റെ പ്രാര്‍ത്ഥനാ ഗാനത്തെ(തമിഴ് വാഴ്ത്ത്) പരാമര്‍ശിക്കേണ്ടി വന്നു ,ആ മോഹന ഗാനം എഴുതിയ കേരളീയനായ പെരുമാള്‍ സുന്ദരന്‍ പിള്ളയെ കുറിച്ചും മുഖപ്ര സംഗം പരാമര്‍ശിച്ചു .കേരളീയര്‍ മറന്ന ,എം ജി,എസ്സിനെ പോലുള്ള മുതിര്‍ന്ന കേരള ചരിത്രകാരന്മാര് തമസ്ക്കരിക്കുന്ന ,ആലപ്പുഴയില്‍ ജനിച്ചു ( 1855) തിരുവനന്തപുരത്ത് വളര്‍ന്നു ,തിരുവിതാം കൂറിലെ ആദ്യ എം ഏ ക്കാരനായി ,തിരുവനന്തപുരത്ത് ഉദ്യോഗം നോക്കി തിരുവിതാം കൂറിലെ പുരാവസ്തു വകുപ്പ് ആദ്യ മേധാവിയായി നിരവധി ചരിത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു ശാസ്ത്രീയ കേരള ചരിത്ര പിതാവായി വിളങ്ങി, അകാലത്തില്‍ ,നാല്‍പ്പത്തി രണ്ടാം വ...
Comments
Post a Comment