Posts

കുംഭകോണത്തെ നവഗ്രഹ കോവിലുകള്‍

Image
കുംഭകോണത്തെ നവഗ്രഹ കോവിലുകള്‍ ======================================= ലക്ഷക്കണക്കിന്‌ ഹിന്ദു തീര്‍ത്ഥാടകര്‍ വര്‍ഷം തോറും എത്തുന്ന പുണ്യ പുരാതന നഗരിയാണ് തമിഴ്നാട്ടിലെ, കാഞ്ചീപുരം ജില്ലയിലെ, കുംഭകോണം . കാശിയേക്കാള്‍ മഹത്തായ പുണ്യസ്ഥലമാണ് കുംഭകോണം എന്ന് വ്യക്തമാക്കുന്ന ഒരു ചൊല്ല് സംസ്കൃത ഭാഷയിലുണ്ട് “കുംഭകൊനേ കൃതം പാപം കുംഭകോനേ വിനശ്യതി. ഒരു സാധാരണ സ്ഥലത്ത് വച്ച് ചെയ്യുന്ന പാപം തീരാന്‍ ഏതെങ്കിലും പുണ്യസ്ഥലത്ത് ചെന്ന് അവിടത്തെ നദിയിലോ തീര്‍ത്ഥക്കുളത്തിലോ മുങ്ങിക്കുളിച്ചാല്‍ മതി .ഒരു പുണ്യസ്ഥലത്ത് വച്ച് പാപം ചെയ്‌താല്‍ ആ ദോഷം പരിഹരിക്കാന്‍ കാശിയില്‍ പോയി ഗംഗയില്‍ മുങ്ങിക്കുളിക്കണം. എന്നാല്‍ കുംഭകോണത്ത് വച്ച് പാപം ചെയ്‌താല്‍ അവിടെയുള്ള “മഹാമകം” കുളത്തില്‍ മുങ്ങി കുളിച്ചാല്‍ മതിയത്രേ . പാപം നശിക്കും (Balasarmma ,Temples in kumbhakonam ,Jayan Pathippakam Books Wes tMabalam page 2). കലാകാരന്മാരും പണ്ഡിതരും പാമരരും ഒരുപോലെ കുംഭകോണം എന്ന പുണ്യഭൂമി സന്ദര്‍ശിക്കുന്നു .സില്‍ക്ക് സാരികള്‍ക്കും (തിരുപവനം) ഓട്ടു പാത്രങ്ങള്‍ക്കും തളിര്‍വെറ്റിലയ്ക്കും ഫില്‍ട്ടര്‍ കോഫിയ്ക്കും പ്രസിദ്ധമായ നാട് .കാഞ്...

പാടല്‍പെട്ട കോവിലുകള്

Image
പാടല്‍പെട്ട കോവിലുകള് ======================= ‍ നൂറു കണക്കിന് അതിസുന്ദര ചിത്രങ്ങള്‍ വരച്ചു ബാല്യത്തില്‍ തന്നെ മരിച്ചുപോയ ക്ലിന്റ്, ഫ്ലവര്‍ ചാനലിലെ ടോപ്സിംഗര്‍ എന്ന ഗാനമല്‍സരത്തിലെ ഋതുരാജ് ,അനന്യ എന്ന ബാലഗായകര്‍ എന്നിവരെപ്പോലെ, ഒരു അത്ഭുത പ്രതിഭ ആയിരുന്നു, ഏഴാം നൂറ്റാണ്ടില്‍ തമിഴ് നാട്ടില്‍ ജീവിച്ചിരുന്ന ശിവസ്തോത്ര രചയിതാവും ഗായകനും ആയിരുന്ന സംബന്ധര്‍ എന്ന ബാലപ്രതിഭ(child prodigy ).ആരാധകരും ശിവഭക്തരും ആ ബാലയോഗിയെ “തിരുജ്ഞാന ” എന്ന ബഹുമാന സൂചക പദവും കൂടി ചേര്‍ത്ത് തിരുജ്ഞാന സംബന്ധര്‍ എന്ന് വിളിക്കുന്നു തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്‍റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി തയാറാക്കിയ The Age of Thirunjana Sambandhar (Some Milestones in the History ofTamil Literature) എന്ന പ്രബന്ധം വഴിയാണ് തമിഴ് ഭാഷയുടെ പഴക്കത്തെ കുറിച്ച് ദ്രാവിഡ ഭാഷാ ഗവേഷകന്‍ ഡോ .കാല്ട്വേല്‍ (Dr.Caldwell )അവതരിപ്പിച്ച വാദം,സംബന്ധര്‍ ജീവിച്ചിരുന്നത് പതിമൂന്നാം നൂറ്റാണ്ടില്‍ എന്ന വാദം, തെറ്റ് എന്ന് ആലപ്പുഴക്കാരന്‍ മനോന്മണീയം(പെരുമാള്‍ )സുന്ദരന്‍ പിള്ള (1855-1897) നിരവധി തെളിവുകള്‍ സഹിതം സ്ഥാപിച്ചത്. സുന്ദരന്‍ പി...

പുരാണ ദേവനായ ശാസ്താവും ചരിത്രപുരുഷനായ മലയാളി ശേവുകന്‍ അയ്യന്‍ അയ്യപ്പനും

പുരാണ ദേവനായ ശാസ്താവും ചരിത്രപുരുഷനായ മലയാളി ശേവുകന്‍ അയ്യന്‍ അയ്യപ്പനും ചരിത്രകാരനായ കുന്നുകുഴി എസ്.മണി കേരള ശബ്ദം മാര്‍ച്ച് ലക്കത്തില്‍ എഴുതിയ “ശബരിമല ക്ഷേത്രത്തിന്‍റെ നേരവകാശികള്‍ മലയരയര്‍” എന്ന ലേഖനത്തില്‍ അയ്യപ്പന്‍ ത്രേതായുഗത്തില്‍ ജനിച്ചു എന്ന് ആരോ അവകാശപ്പെടുന്നതായി എഴുതിക്കണ്ടു .പുരാണ പുരുഷനായ ശാസ്താവ് ,ചരിത്രപുരുഷനായ അയ്യന്‍ അയ്യപ്പന്‍ എന്നിവരെ പലരും ഒരാള്‍ ആയി കരുതുന്നു .ചരിത്രകാരനായ മണിയും അങ്ങനെ കരുതുന്നു എന്ന് വേണം മനസിലാക്കാന്‍ .ശൈവ വൈഷ്ണവ വൈര്യം തീര്‍ക്കാന്‍ ബുദ്ധിമാനായ ശങ്കരാചാര്യര്‍ എട്ടാം നൂറ്റാണ്ടില്‍ സൃഷ്ടിച്ച, താരതമ്യേന ജൂണിയര്‍   ആയ, ഒരു ദേവന്‍ ആണ് ശാസ്താവ് എന്ന പുരാണ പുരുഷന്‍ .ശബരി മലയില്‍ മാത്രമല്ല, അച്ഛന്‍ കോവില്‍ ആര്യന്കാവ് ,കുളത്തൂപ്പുഴ ,തകഴി തുടങ്ങി എത്രയോ സ്ഥലങ്ങളില്‍ ശാസ്താവിനു ക്ഷേത്രങ്ങളും ഉണ്ടായി .എന്നാല്‍ അവിടെയൊന്നും ആ ക്ഷേത്രങ്ങളെ “അയ്യപ്പ” ക്ഷേത്രങ്ങള്‍ എന്ന് വിളിക്കുന്നില്ല (കുറുമള്ളൂര്‍ നാരായണ പിള്ള 1947 ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച “ശ്രീഭൂത നാഥസര്‍വ്വസ്വം” എന്ന കൃതി കാണുക ) .ശബരിമലയില്‍ മാത്രമാണ് പണ്ട് അയ്യപ്പ ക്ഷേത്രം ഉണ...

നീല പത്മനാഭന്‍

Image
നീല പത്മനാഭന്‍ തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും സാന്നിധ്യം ഉറപ്പിച്ച നീല പത്മനാഭന്‍ ഒരു പുസ്തകം ഹിന്ദിയിലും എഴുതിയിട്ടുണ്ട്. നീല പത്മനാഭന്‍ പടൈപ്പുളകം എന്ന പേരില്‍ അദ്ദേഹത്തിന്‍റെ സാഹിത്യ പ്രപഞ്ചത്തെ 1128 പേജുള്ള ഒരു വാല്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലൈമുറകള്‍, പള്ളികൊണ്ടപുരം എന്നിവയാണ് പത്മനാഭന്‍റെ ഏറ്റവും പ്രസിദ്ധമായ നോവലുകള്‍. തലൈമുറകള്‍ ഒരു വെള്ളാള തറവാട്ടിലെ മൂന്നു തലമുറകളുടെ കഥയാണ് പറയുന്നത്. താന്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ അടിസ്ഥാനമാക്കി അവിടെ അനന്തപത്മനാഭന്‍ പള്ളി കൊള്ളുന്നു എന്ന അര്‍ത്ഥത്തിലാണ് പള്ളികൊണ്ടപുരം എന്ന ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന നോവല്‍ അദ്ദേഹം എഴുതിയത്. നീലപത്മനാഭന്‍ എന്ന മലയാള-തമിഴു നോവലിസ്റ്റ് സാഹിത്യവാരഫലം പ്രഫ.എം.കൃഷ്ണന്നായരുടെ പിന്ഗാമി നിരൂപക കോളമിസ്റ്റ് എം.കെ ഹരികുമാര്‍ എഴുതി (പ്രസാധകന്‍ മാസിക സെപ്തംബര്‍ 2015 പേജ് 75, അക്ഷരജാലകം –ജീവിതത്തെക്കാള്‍ വലിയ പ്രതിച്ഛായ ശവര്‍മ്മയ്ക്ക് ) ” മലയാളത്തിലും തമിഴിലും എഴുതി പ്രസിദ്ധനായ നീലപത്മനാഭനെ ഇവിടുത്തെ സാംസ്കാരിക കുലപതികള്‍ വേണ്ടപോലെ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു .എന്നാല്‍ ഒരു കാര്യം ഓര്‍ക്കുന്...