ആലയും ചക്കും പിന്നെ ചവിട്ടലും

ആലയും ചക്കും പിന്നെ ചവിട്ടലും
==============================
കൊറോണ ക്കാലമായതിനാല്‍ വീട്ടില്‍ നിന്നും വെളിയില്‍ ഇറങ്ങാറില്ല .എന്നാലും ഇന്ന് കാഞ്ഞിരപ്പള്ളി അഞ്ചിലി പ്പയില്‍ പണ്ട് പി.ആര്‍ രാജഗോപലിന്റെ ബാല്യകാല സുഹൃത്ത് നാടക നടന്‍ .ഡി ഡി സി പ്രസിടന്റ്റ് ഒക്കെ ആയിരുന്ന ജോസ് ഡി ഇലവുങ്കലിന്റെ വീടിനടുത്തുള്ള കടുംതോടം ഫ്ലവര്‍ മില്ലില്‍ പോയി .മാര്‍ക്കറ്റില്‍ കിട്ടുന്ന വെളിച്ചെണ്ണയില്‍ മുഴുവന്‍ മായം സ്വന്തം പറമ്പിലെ സ്വന്തം തെങ്ങിലെ തേങ്ങ വെയിലത്ത് വച്ചുണങ്ങി നുറുക്കി മില്ലില്‍ കൊടുത്ത് ആട്ടി എണ്ണ യും പിണ്ണാക്കും ആക്കണം .പിണ്ണാ ക്കിന് ഇപ്പോള്‍ ഉപയോഗം ഇല്ല .അതിനാല്‍ മില്ലില്‍ കൊടുത്താല്‍ കൂലിയില്‍ വക വയ്ക്കും
എണ്ണയും പിണ്ണാക്കും ആകുന്നത് നോക്കി അഞ്ചിലി പ്പയില്‍ നിന്നപ്പോള്‍ എന്‍റെ ബാല്യകാലത്തെ കാനം ഓര്‍മ്മയില്‍ വന്നു
മിക്ക സ്പെഷ്യലിസ്റ്റ് തൊഴില്ക്കാരും 1950 കാലം വരെ കാനത്തില്‍ ഉണ്ടായിരുന്നു .കളപ്പുരയിടം പൊന്നു പിള്ള വക മുളയ്ക്കല്‍ കുന്നേല്‍ പുരയിടത്തില്‍ തട്ടാന്‍ (തട്ടാ ത്തി ക്കുട്ടിയെ കുറിച്ചുള്ള ഒരു വാര്‍ത്ത രഹസ്യം ) ,ചെറുകാപ്പള്ളില്‍ രാജന്‍ കൈവശമുള്ള പുരയിടത്തിനു സമീപം ആശാരി പറമ്പ് (ആ പുരയിടം പില്‍ ക്കാലത്ത് കാനം രാജേന്ദ്രന്റെ ഭാര്യ വീട്ടുകാര്‍ വക ആയി .സഹോദരന്‍ ആണ് ബാപ്പുജി സ്മാരക ശാലയിലെ പുസ്തകങ്ങള്‍ (രണ്ടിടങ്ങഴി ,മുല്‍ക്ക് രാജിന്റെ കൂലി ,തോട്ടി )തന്നു എന്നില്‍ വായന ശീലം ജനിപ്പിച്ചത്). പടിഞ്ഞാറ്റ്പകുതിയില്‍ ഞങ്ങള്‍ വക പുരയിടത്തില്‍ കൊല്ലന്‍ (സഹപാടി
വാളിപ്ലാക്കല്‍ കുര്യന്റെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിലും ഒരു കൊല്ലപ്പണിന്‍ ഉണ്ടായിരുന്നു .പണിക്കത്തിമാരില്‍ ചിലര്‍ നല്ല പാചക വിദഗ്ടകള്‍ ആയിരുന്നു .അവര്‍ ഞങ്ങളുടെ അടുക്കളകളില്‍ സഹായികള്‍ ആയിരുന്നു .ചില ആശാരി പണിക്കത്തികളും) .സ്കൂളില്‍ പഠിക്കും കാലം ചിലപ്പോള്‍ വെളുപ്പിനെ തൂമ്പയും വെട്ടുകത്തിയും മറ്റും കാച്ചിക്കാന്‍ ആലയില്‍ കൊണ്ട് പോകേണ്ടത് എന്റെ ചുമതല ആയിരുന്നു .പൊന്‍കുന്നം ദേവീ ക്ഷേത്രത്തിനു തെക്കുവശം ഉള്ള പുരാതന ആലയില്‍ ഈയിടെ പോകേണ്ടി വന്നപ്പോള്‍ ഞാന്‍ കുട്ടിക്കാലത്തെ ആല യാത്രകള്‍ ഓര്‍മ്മിച്ചു .എന്ന് ആലകള്‍ വിരളം .എന്‍റെ മക്കള്‍ കണ്ടിട്ടില്ല .കൊച്ചു മക്കളുടെ കാര്യം പറയുകയും വേണ്ട .
ഞാന്‍ ജനിച്ച കൊച്ചുകാഞ്ഞിരപ്പാ റ (ചിത്തിര ജനനം ആയതിനാല്‍ അത്തറ ഇപ്പോള്‍ കൈവശം ഇല്ല ) എന്ന വീടിനടുത്ത് നെയ്ത്ത് ശാലപറമ്പില്‍ നെയ്ത്ത് ശാല ഉണ്ടായിരുന്നു .തൊട്ടടുത്താണ് പിതൃസഹോദരന്‍ 90വര്ഷം മുമ്പ് സ്ഥാപിച്ച ഷന്മുഖ വിലാസം പ്രൈമറി സ്കൂള്‍ .ഇന്നത് സര്‍ക്കാര്‍ സ്കൂള്‍ .അവിടെ ആയിരുന്നു ആദ്യകാല പഠനം
ഞങ്ങളുടെ നാട്ടില്‍ ചക്കും എണ്ണ യാട്ടും ഉണ്ടായിരുന്ന ഒരു വാണിയ കുടുംബം കൂടി ഉണ്ടായിരുന്നു .ശിവരാമന്‍ ചെട്ടിയാര്‍ ,തമ്പി ചെട്ടിയാര്‍ സഹോദരങ്ങള്‍ .ശിവരാമന്‍ ചെട്ടിയാര്‍ ആദ്യം നായര്‍ പട്ടാളത്തില്‍ ആയിരുന്നു മടങ്ങി വന്നു ചക്കും എണ്ണയാട്ടും തുടങ്ങി തമ്പി ചെട്ടിയാര്‍ക്ക് കാള വണ്ടിയും ഉണ്ടായിരുന്നു .വാണിയ സഹോദരന്മാര്‍ക്ക് സുന്ദര കുട്ടപ്പന്‍ ആയ ഒരു കാള ഉണ്ടായിരുന്നു .അവനു മറ്റൊരു ജോലി കൂടി ഉണ്ടായിരുന്നു .മദം വന്ന പശുക്കളെ ചവിട്ടുക .മോന്‍ അതൊന്നും കാണണ്ട എന്ന് പിതാവ് കരുതിയാതേ ഇല്ല .നാട്ടിലെ ഒരു കൊച്ചുകുശ്രുതി ക്കാരന്‍ കൂടി ആയിരുന്ന നാട്ടുകാരുടെ “അപ്പന്‍” മകന്‍ അത് കണ്ടാല്‍ കുഴപ്പമില്ല എന്ന് കരുതിക്കാണണം .കൊടുങ്ങൂര്‍ ജ്യോത്സ്യന്‍ രാമന്‍ കുട്ടീ കണിയാര്‍ മകന്‍ വൈദ്യന്‍ ആകും എന്ന് എഴുത്തോല ജാതകത്തില്‍ പണ്ടേ എഴുതി കൊടുത്തിരുന്നു
അടിക്കുറിപ്പ്
ഇന്ന് തമിഴ് നാട്ടിലെ മധുരയ്ക്ക് സമീപം “കീലടി” യില്‍ (ഇതാവണം സംഘകാലത്തെ മധുരാ നഗരി- കണ്ണകി കോപാഗ്നിയില്‍ എരിച്ചു കളഞ്ഞ മധുര ) ഉത്ഖനനഫലങ്ങള്‍ വരുമ്പോള്‍ ബി.സി ആറാം നൂറ്റാണ്ടില്‍ അവിടെ പാര്‍ത്തിരുന്ന ഞങ്ങളുടെ പൂര്‍വ്വികര്‍ക്കും കൊല്ലന്‍ ,തട്ടാന്‍ ,വാണിയന്‍ ,ചാലിയന്‍ ,ആശാരി മൂശാരി എന്നിവരുടെ സേവനം കിട്ടിയിരുന്നു എന്ന് മനസ്സിലാക്കാം

Comments

Popular posts from this blog

നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന നഗരവാസികൾ

കുംഭകോണസ്മരണ

TharisaPillay Copper Plates: ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം