മധുര കീ ഴടിയിലെ വൈഗ നദീതട സംസ്കൃതി മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു



എടയ്ക്കല്‍ ഗുഹയില്‍ നിന്നും അടുത്ത കാലത്ത് മാത്രം കണ്ടെത്തിയ ചില ചിത്രങ്ങള്‍, സിന്ധു നദീതട മുദ്രകളെ പോലുള്ളവ ആണെന്ന്, എം ആര്‍ രാഘവ വാര്യര്‍ മാതൃ ഭൂമി ഫെബ്രുവരി 19 ഞായര്‍ ലക്കം വാരാന്ത്യപ്പതിപ്പില്‍ എഴുതിയ -എടയ്ക്കല്‍ ഗുഹയില്‍ ഹാരപ്പയുടെ മിന്നലാട്ടംഎന്ന  സചിത്ര ലേഖനത്തില്‍ എഴുതി  
1920 -നുശേഷമാണ് ഹാരപ്പന്‍ ഗവേഷണം മാര്‍ഷല്‍ തുടങ്ങുന്നത് ജോണ്‍ മാര്‍ഷല്‍ ,മധു സ്വരൂപ് വത്സന്‍ റാവു ബഹദൂര്‍ ദയാറാം സാഹ്നി തുടങ്ങിയവര്‍ നടത്തിയ പഠനം തുടര്‍ന്നു പ്രാചീന ഭാരതീയ സംസ്കൃതി ദ്രാവിഡ സംസ്കൃതി യാണെന്ന്  ലോകം അറിഞ്ഞു.പക്ഷെ 1955-1997 കാലത്ത് വെറും നാല്‍പ്പത്തി രണ്ടു വര്‍ഷം  മാത്രം ജീവിച്ചിരുന്ന മനോമനണീയം സുന്ദരന്‍ പിള്ള,
തിരുവിതാം കൂറിലെ ആദ്യ എം എ ബിരുദധാരി,തമിഴ് ഷെ ക്സ്പീയര്‍ അതിനു മുപ്പതു കൊല്ലം മുമ്പ് 1890- ല്‍ ഭാരത സംസ്കൃതി ദ്രാവിഡ സംസ്കൃതി എന്ന് വാദിച്ചു 1892-ല്‍  തന്നെ കാണാന്‍ പേരൂര്‍ക്കടയില്‍ ഹാര്‍വി ബംഗ്ലാവില്‍ എത്തിയ സ്വാമി വിവേകാനന്ദനോടും സുന്ദരന്‍  പിള്ള പറഞ്ഞു .ഞാന്‍ ദ്രാവിഡനും ശൈവനും ആകുന്നു
ഗവേഷണം ആദ്യം തുടങ്ങേണ്ടത് തെന്നിന്ത്യയിലെ നദീതടങ്ങളില്‍ നിന്നാവണം എന്നും വാദിച്ചു ദ്രാവിഡന്‍ ആയ സുന്ദരം പിള്ള ഇന്ന് നൂറ്റി മുപ്പതു കൊല്ലം കഴിഞ്ഞു എം ആര്‍ രാഘവ വാര്യര്‍ പറയുന്നു എടയ്ക്കല്‍ ഗുഹയിലും പഴയ കാല ദ്രാവിഡ മുദ്രകള്‍ കാണാം എന്ന് .
സുന്ദരന്‍ പിള്ള പണ്ട് 1890-ല്‍  അതെഴുതി വച്ചപ്പോള്‍ അദ്ദേഹത്തെ “വിഘടന വാദി” എന്ന് വിളിച്ചു ചിലര്‍ കല്‍ക്കട്ടയിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ്  ഹിസ്റ്റോ  റി ക്കല്‍ സ്റ്റഡീസ് സംഘടിപ്പിച്ച ഇരുപത്തിയേഴാം കോണ്ഫ്രന്സില്‍ (ഡിസംബര്‍ 1977) പ്രസിദ്ധീകരിച്ച ലേഖനത്തെ ആസ്പദമാക്കി ഹരി കട്ടേ ല്‍ അദ്ദേഹത്തിന്‍റെ “സ്ഥലനാമ ചരിത്രം തിരുവനന്തപുരം ജില്ല” (ഡി.സി ബുക്സ് 2016) എന്ന പഠനത്തില്‍ വിളപ്പിലും വിളവൂര്‍ക്കലും മറ്റു വിള നിലങ്ങളും (പേജ് 68) കാണുക
മനോന്മണീയം പി .സുന്ദരന്‍ പിള്ള 1890 കളില്‍  തന്നെ  എത്ര ശരിയായി വസ്തുതകള്‍ മനസ്സിലാക്കി  എന്ന് ഇന്ന് ലോകം അറിയുന്നു .
തമിഴ് നാട്ടില്‍ ശിവഗംഗാ ജില്ലയില്‍ വൈഗാ നദീതീരത്ത് കീഴടി എന്ന ഇന്നത്തെ കുഗ്രാമത്തില്‍ സംഘ കാലത്ത് നിലവില്‍ ഇരുന്നിരുന്ന അതി പ്രാചീന ദ്രാവിഡ നാഗരികത  ഈയടുത്ത് കാലത്ത് വെളിവാക്കപ്പെട്ടു 2019


നവംബര്‍ രണ്ടിലെ ഹിന്ദു ദിനപ്പത്രത്തില്‍ എസ് അണ്ണാമല എഴുതിയ ലേഖനം നമുക്കൊന്ന് വായിക്കാം
കീഴടിയില്‍ ഉത് ഖനനം വഴി 2013 -2019  കാലത്ത് കണ്ടെത്തിയ പുരാതന ദ്രാവിഡ നാഗരികതയ്ക്ക്‌ എന്താണ് ബന്ധം എന്ന് ശ്രീ അണ്ണാമല വ്യക്തമാക്കുന്നു The excavation site at Keeladi.   | Photo Credit: G. Moorthy
അമേരിക്കയിലെ ടെക്സാസ് എട്യു റൈറ്റ് ഫൌണ്ടേഷന്‍ ഡയറക്ടര്‍  കീര്ത്തിരാജ്2019  സെപ്തംബര്‍  അവസാന വാരം കീഴടി സന്ദര്‍ശിച്ചിരുന്നു .അവിടെ ഉള്ള പള്ളി ചന്തൈ തിടല്‍ എന്ന മലയില്‍ ആണ് ഉദ്ഘനനം നടക്കുന്നത് .മധുരയില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ മാത്രം അകലെ ആണ് ഈ മല .തുടര്‍ന്നു ശീലങ്ക യില്‍ നിന്ന് ഒരു സംഘം ,അതവരുടെ രണ്ടാം വരവ് ആയിരുന്നു ,എത്തി . തുടര്‍ന്നു ചെന്നയില്‍ നിന്നും ഒരു ഡോക്കുമെന്റ  റി സംഘം അംശം കുമാറിന്റെ നേതൃത്വത്തില്‍  എത്തി .ഇപ്പോള്‍ ആയിരങ്ങള്‍ ആ പ്രദേശം സന്ദര്‍ശിച്ചു കഴിഞ്ഞു .അവിടെ ഒരു കാര്‍ പാര്‍ക്കിംഗ് സ്ഥലം ഉണ്ടായി .ചായക്കടകള്‍ തുറന്നു പുതിയ ഒരു പിക്നിക് സ്പോട്ട് ആയി കീഴടി .സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ഒന്നര ലക്ഷം ആളുകള്‍ ആ പ്രദേശം സന്ദര്‍ശിച്ചു കഴിഞ്ഞിരുന്നു തമിഴ് ആര്‍ക്കിയോളജി വകുപ്പ് (SDA) കീഴടിയെ കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതാണ് ഇതിനെല്ലാം കാരണം കീഴടിയില്‍ നിന്ന് കിട്ടിയ പുരാവസ്തുക്കള്‍ (artifacts).അവ കാലനിര്‍ണ്ണയം നടത്താനുള്ള കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന കള്‍ക്ക് ഫ്ലോറിഡയിലെ മിയാമി ബീറ്റാ അനലിറ്റിക്കല്‍ ലാബില്‍ അയച്ചു കൊടുത്തിരുന്നു. അവ ബി.സി ആറാം നൂറ്റാണ്ടിനും സി ഇ ഒന്നാം നൂറ്റാണ്ടിനും ഇടയില്‍ (അതായത് സംഘകാലം ) ഉള്ളത് എന്നാണു മിയാമി പരിശോധനാ ഫലം 
.
Description: Hoary past: One of the samples collected at the depth of 353 cm goes back to 580 BCE.4500 വര്‍ഷങ്ങള്‍ക്കു മുമ്പ് നില നിന്നിരുന്നു .വൈഗാ നദീതീരത്തുണ്ടായിരുന്ന നദീതട സംസ്കാരം .വിദ്യാസമ്പന്നരായ ഞങ്ങള്‍ .അവര്‍ കലങ്ങളിലും ഭരണികളിലും തമിഴ് ബ്രഹ്മി (തമിളി ) ലിപികളില്‍ പേരുകള്‍ (ആതന്‍ ,ചേന്നന്‍ ) എഴുതിയിരുന്നു മാന്‍ കൊമ്പുപോലുള്ള കൂര്‍ത്ത വസ്തുക്കള്‍ കൊണ്ട് എഴുതിയ പേരുകള്‍ .അശോക ശാസനത്തിലെ എഴുത്ത് വിദഗ്ദര്‍ എഴുതിയത് ആണെങ്കില്‍ ഇവിടെ ഭരണികളില്‍ പേര്‍ എഴുതിയത് സാധാരണ ജനം ആവണം .അവയ്ക്ക് ഹാരപ്പന്‍ ലിപികളുമായി സാമ്യം ഉണ്ട് ചില അളവ് പാത്രങ്ങള്‍ കണ്ടെത്തി ..സ്വന്തമായി ജലസേചന സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ കര്‍ഷകര്‍ ആയിരുന്നു കീഴിടം വാസികള്‍ .അവര്‍ കല്ലുകള്‍ കെട്ടിയ അരഞ്ഞാണമുള്ള കിണറുകളും കുളങ്ങളും നിര്‍മ്മിച്ചിരുന്നു .വൈഗയിലെ വെള്ളം ചാലുകള്‍ വഴി കൃഷിയിടങ്ങളില്‍ എത്തിച്ച കര്‍ഷക സമൂഹമായിരുന്നു മധുരയില്‍ ഉണ്ടായിരുന്നത് .സാഹിത്യവാസന യുള്ള കലാകാരന്മാര്‍ ഉണ്ടായിരുന്ന സമൂഹം ആയിരുന്നു അവിടെ താമസിച്ചിരുന്നത് .ചുവരെഴുത്തുകള്‍ (graffiti ) അതാണ്‌ കാട്ടുന്നത് .2020 ജനുവരി ആയപ്പോള്‍ 10000  ല്‍ പരം ചെറുതും വലുതുമായ പുരാവസ്തുക്കള്‍ അവിടെ നിന്ന് കിട്ടിക്കഴിഞ്ഞു.പത്താം നൂറ്റാണ്ടിനു ശേഷം ഇവിടെ പാര്ത്തിരുന്നവര്‍ നാട് വിട്ടു എന്ന് പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തിരുവള്ളൂര്‍ പുരാണത്തില്‍ നിന്നും അനുമാനിക്കേണ്ടിയിരിക്കുന്നു .അതുവരെ വൈഗാ നദിയുടെ ഇരു കരകളിലും വിദ്യാ സമ്പന്നര്‍ ആയിരുന്ന തമിഴ് മക്കള്‍ പാര്‍ത്ത് പോന്നു .


നാട്ടിലും വിദേശങ്ങളിലും ഉള്ള രാജ്യങ്ങളുമായി കച്ചവട ബന്ധം പുലര്‍ത്തിയ വ്യാപാര (ചെട്ടിയാര്‍) വിഭാഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ഘട്ടത്തില്‍ കിട്ടി (2016).ബിസി നാലാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ ഉണ്ടായിരുന്ന തമിഴ് സംഘ കാലത്തെ ജീവിതത്തെ കുറിച്ച് പല വസ്തുതകളും അതോടെ വ്യക്തമായി (2017).കാര്‍ബണ്‍ പരിശോധനകളെ തുടര്‍ന്നു കീഴിടത്തില്‍ നിന്ന് കിട്ടിയ പുരാവസ്തുക്കള്‍ സംഘ കാലത്തേതു തന്നെ എന്ന് വ്യക്ത മായി


Description: https://th.thgim.com/society/history-and-culture/wnwjpl/article29667489.ece/alternates/LANDSCAPE_615/Composite22017 ല്‍ മൂന്നാം ഘട്ട ഘനനം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വന്നു .മുഖ്യ ഗവേഷകന്‍ കെ അമര്‍ നാഥ് രാമകൃഷ്ണനെ സ്ഥലം മാറ്റി .ഘനനം നാനൂറു മീറ്ററില്‍ ഒതുക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നു .തുടര്‍ന്നു പൊതുജനം മധുര ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു ,തുടര്‍ന്നു ഘനനം പുനര്‍ ആരംഭിച്ചു  

തുടര്‍ന്നു ടെറക്കോട്ട അരഞ്ഞാണം ഉള്ള കിണര്‍ ,മേച്ചില്‍ ഓടുകള്‍ .പൊട്ടിയ ചെമ്പുപാത്രങ്ങള്‍ സ്വര്‍ണ്ണ ആഭരണങ്ങള്‍ ,ഇരുമ്പായുധങ്ങള്‍ ,ചതുരംഗ പലകകള്‍ ,പകിടകള്‍ ചിത്രങ്ങള്‍ ,അപൂര്‍വ്വ ഇനം മുത്തുകള്‍ കല്ലുകള്‍ എന്നിവ കണ്ടുകിട്ടി (2018 )
ഫോട്ടോകള്‍ S. James

പോണ്ടിച്ചേരി യൂണിവേസിറ്റി യിലെ കെ രാജന്‍ അഭിപ്രായപ്പെട്ടത് തമിളി (തമിഴ് ബ്രഹ്മി )ലിപികള്‍ ബി സി അഞ്ചാം നൂറ്റാണ്ടില്‍ വരയപ്പെട്ടവ ആയിരിക്കണം
 Keeladi: An Urban Settlement of Sangam Age on the Banks of River Vaigai.

അഞ്ചാം ഘട്ടം 2019 ഒക്ടോബറില്‍ തുടങ്ങി. , (“guided excavation” using the Unmanned Aerial Vehicle Survey, the Magnetometer Survey and the Ground Penetrating Radar Survey.)
 സ്ത്രീ പുരൂഷന്മാര്‍ ഉപയോഗിച്ചിരുന്ന ആഡംബര വസ്തുക്കള്‍ (സ്വര്‍ണ്ണ ചീപ്പ് മുതലായവ ) വ്യാപാര ആവശ്യങ്ങള്‍ക്കുള്ള ചില സാമഗ്രികള്‍ എന്നിവയൊക്കെ കണ്ടെത്തിയെങ്കിലും എതെങ്കിലും മത ചിഹ്നമോ ആരാധനാ മൂര്‍ത്തികളോ അവിടെ നിന്നും കണ്ടെത്തിയിട്ടില്ല .ജീവിതം ആഘോഷമാക്കിയ ഒരു ജനസമൂഹം ആണ വിടെ പാര്‍ത്തിരുന്നത് .സ്വര്‍ണ്ണ ആഭരണങ്ങള്‍ .ചെമ്പു പാത്രങ്ങള്‍ .മുത്തുകള്‍ ആനക്കൊമ്പില്‍ തീര്‍ത്ത വളകള്‍ ,തൊഴില്‍ ശാലകളെ ഓര്‍മ്മിപ്പിക്കുന്ന വസ്തുവകകള്‍ എന്നിവ അവിടെ നിന്നും കണ്ടെത്തിക്കഴിഞ്ഞു .ലോഹങ്ങള്‍ ഉരുക്കാന്‍ ഉള്ള മാര്‍ഗങ്ങളും ലായനികള്‍ അരിയ്കാനുള്ള  മാര്‍ഗങ്ങളും  കണ്ടെത്തിയവയില്‍ പെടുന്നു ബി സി ആറാം നൂറ്റാണ്ടില്‍ തന്നെ ആള്‍ക്കാര്‍ തമിഴ് ബ്രാഹ്മി ലിപികള്‍ ഉപയോഗിച്ച് ഭരണികളില്‍ പേരുകള്‍ എഴുതിയിരുന്നു .പശു,കാള , ആട്,പോത്ത് എന്നിവയെ വളര്‍ത്തിയിരുന്ന സമൂഹം ആയിരുന്നു .
 

 Bos indicus ഇനത്തില്‍ പെടുന്ന വലിയ പൂഞ്ഞ ഉള്ള കാളകളെ ചിത്രങ്ങളില്‍ കാണാം .ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകളുടെ പൂര്‍വ്വ പിതാക്കള്‍ ആവണം അവ

Comments

Popular posts from this blog

നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന നഗരവാസികൾ

കുംഭകോണസ്മരണ

TharisaPillay Copper Plates: ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം