നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന നഗരവാസികൾ

നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന നഗരവാസികൾ =======================

ഡോ .കാനം ശങ്കരപ്പിള്ള

9447035416

ബിസി ഇ 3300 -1300 കാലഘട്ടത്തിൽ ഹാരപ്പ- മോഹൻജൊദാരോയിൽ നിലനിന്നിരുന്ന പ്രാചീന “വെള്ളാള”(റവ ഫാദർ എച്ച് ഹെറാസ് എഴുതിയ “വെള്ളാളാസ്‌ ഓഫ് മോഹൻജൊദാരോ” എന്ന പ്രബന്ധം കാണുക ) ദ്രാവിഡ നാഗരികതയുടെ തുടർച്ചയാണ് അടുത്തകാലത്ത് ഉല്ഖനനം വഴി കണ്ടെത്തിയ, ബി. സി. ഇ 600 -സി.ഈ 300 കാലഘട്ടത്തിൽ , നിലവിലിരുന്ന ,തെന്നിന്ത്യൻ മധുരയിലെ “കീഴടി വെള്ളാള ദ്രാവിഡ നാഗരികത” എന്ന് സ്ഥാപിക്കാൻ, ഒറീസാ ചീഫ് സെക്രട്ടറി , കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണർ എന്നീ പദവികൾ വഹിച്ച ആർ. ബാലകൃഷ്ണൻ,ഐ. ഏ. എസ് എന്ന കോയമ്പത്തൂർ സ്വദേശി, തമിഴ് മാനവൻ, മൂന്നു വെള്ളാള സമൂഹങ്ങളുടെ ചരിത്രം പഠന വിധേയമാക്കി തയാറാക്കിയ പ്രസിദ്ധ ഗവേഷണ പ്രബന്ധമാണ് ചെന്നൈയിലെ റോജാ മുത്തയ്യാ ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസേഷൻ -ഹാരപ്പ ടു വൈക”.

“നാട്ടുക്കോട്ട ചെട്ടികൾ” എന്ന നഗരവാസികൾ (“നകരത്താർ”) സ്വദേശ-വിദേശ വ്യാപാര സമൂഹം , “കൊങ്കു (കോയമ്പത്തൂർ )വെള്ളാളർ” എന്ന അജപാലക -കൃഷീവലർ, “പാണ്ഡ്യവേളാർ” (കുലാലർ ,കുംഭാരർ,കുശവർ ) എന്ന ആദ്യകാല വിഗ്രഹ നിർമ്മാതാക്കളും പൂജാരികളും ആയ എഴുത്തച്ഛന്മാർ(ലിപി നിർമ്മാതാക്കൾ ) എന്നിവരാണ് ആ മൂന്നു വെള്ളാള സമൂഹങ്ങൾ .

ഇവിടെ നമുക്ക് ആദ്യകാല നഗരവാസികൾ ആയ നാട്ടുക്കോട്ട ചെട്ടികൾ എന്ന വെള്ളാള വ്യാപാര സമൂഹത്തെ കുറിച്ച് ചില കാര്യങ്ങൾ മനസിലാക്കാം . പടിഞ്ഞാറൻ ഇന്ത്യയിലെ പാർസി സമൂഹത്തോട് താരതമ്യം ചെയ്യാവുന്ന വർത്തക സമൂഹം ആണ് നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം . അവരുടെ വാസസ്ഥലം “കാരക്കുടി ചെട്ടിനാട്” എന്നറിയപ്പെടുന്നു . മുൻകേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ജന്മനാട് .

നാട്ടറിവ് പ്രകാരം കാരക്കുടി ചെട്ടി സമൂഹം 96 ഇടങ്ങളിൽ കൊട്ടാര സദൃശ്യമായ ഹർമ്മ്യങ്ങൾ നിർമ്മിച്ച് താമസിച്ചു പോന്നു . എന്നാൽ ഇപ്പോൾ അവയിൽ 75 ഇടങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളു . കിഴക്കു ബംഗാൾ ഉലക്കടൽ ,തെക്കു വൈഗ നദി ,പടിഞ്ഞാറ് പിരന്മല കൊടുമുടി ,വടക്കു വെള്ളാർ എന്നിവയാണ് ചെട്ടിനാട് അതിരുകൾ . പ്രസിദ്ധമായ കുൻട്രക്കുടി മല മധ്യഭാഗത്ത് കാണപ്പെടുന്നു .

“ധനവൈശ്യരാകിയ നാട്ടുക്കോട്ട നകരത്താർ ചരിത്രം “ എന്ന പ്രാചീന കൃതി ഈ നഗരവാസികൾ ആയ വ്യാപാരികളുടെ കഥ പറയുന്നു .

വാണിയ ചെട്ടി ,കോമുട്ടി ചെട്ടി തുടങ്ങിയ ചെട്ടികൾ നാട്ടുകോട്ട ചെട്ടികളിൽ ഉൾപ്പെടുന്നവർ അല്ല .

റോമാ നഗരം .ഗ്രീസ് എന്നീ വിദേശരാജ്യങ്ങളുടെ കച്ചവടം നടത്തിയിരുന്നവർ ആയിരുന്നു പ്രാചീന നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം . നാഗനാട്ടിലെ “സന്ധ്യ” ആയിരുന്നു അവരുടെ ആദ്യകാല ഗ്രാമം .കലിയുഗം 204 ൽ അവർ തൊണ്ടമണ്ഡലത്തിലെ കാഞ്ചിയിലേക്കു കുടിയേറി .2108 വര്ഷം അവർ അവിടെ തങ്ങി .2312 ൽ അവർ ചോളരാജ്യത്തിലെ കാവേരിപൂം പട്ടണത്തിലേക്കു (പൂംപുഹാർ ) കുടിയേറി .അവിടെ അവർ 8000 എന്തോ കാരണത്താൽ ആത്മഹത്യ ചെയ്തുവത്രേ . പാണ്ട്യ രാജാവിന്റെ ആവശ്യപ്രകാരം ശേഷിച്ചവർ കാരക്കുടിയിലേക്കു താമസം മാറ്റി .കാവേരിയിലെ വെള്ളപ്പൊക്കത്തിൽ നാട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു എന്നും വ്യാപാരത്തിന് വെളിയിൽ പോയിരുന്ന മുതിർന്ന പുരുഷന്മാർ മാത്രം രക്ഷപെട്ടു എന്ന് മറ്റൊരു കഥ .അവർ വെള്ളപ്പൊക്കത്തെ പേടിച്ചു ഉയർന്ന തറ കളിൽ വീടുകൾ നിർമ്മിച്ച് പാണ്ട്യ നാട്ടിലെ വെള്ളാള യുവതികളെ വിവാഹം കഴിച്ചു എന്നും കഥ . കാരക്കുടിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഇളയത്തുംകൂടി എന്ന സ്ഥലത്താണ് അവർ താമസമാക്കിയത് .

കാരക്കുടിയിലെ ചെട്ടികൾ ഇന്തോനേഷ്യ,ബർമ്മ ,മലയാ ,സിലോൺ തുടങ്ങിയ സ്ഥലങ്ങളിൽ ചെന്ന് അവിടെയും താമസമാക്കി .അവർ പോയ ഇടങ്ങളിലെല്ലാം ചെട്ടിമുരുകൻ എന്ന പേരിൽ പഴനി വേലായുധനെ കൂടെ കൊണ്ടുപോയി .വേലനെ ആരാധിക്കുന്നവർ വെള്ളാളർ എന്ന് ഫാദർ എച്ച് ഹേരാസ് .

മുരുകവിഗ്രഹങ്ങൾ കംബോഡിയാ ,തായ്‌ലൻഡ് ,ബാലി എന്നീ രാജ്യങ്ങളിൽ കാണപ്പെടാൻ കാരണം ചെട്ടിനാട് വെള്ളാള വ്യാപാരികൾ . പാകിസ്ഥാനിലെ സ്വാത് വാലിയിലും മുരുകവിഗ്രഹങ്ങൾ കാണപ്പെടുന്നു എന്ന് പിച്ചപ്പൻ എന്ന ഗവേഷകൻ എഴുതുന്നു .

കൊങ്ങുനാട് വെള്ളാളർ “കൂട്ടം” എന്ന പേരിൽ ചെറു സമൂഹങ്ങൾ ആയി കഴിയുമ്പോൾ നഗരത്താർ വെള്ളാളർ, ആകട്ടെ , “കോവിൽ” കൂട്ടങ്ങൾ ആയി കഴിയുന്നു.അത്തരം ഒൻപതു കോവിൽ കൂട്ടങ്ങൾ കാരക്കുടിയിൽ ഉണ്ട് . ഒരു കോവിലിൽ പെട്ടവർ പരസ്പരം വിവാഹം കഴിക്കില്ല . കൊങ്കു വെള്ളാളർ കാർഷിക പാരമ്പര്യം ഉള്ളവരെങ്കിൽ നഗരത്താർ വ്യാപാര പാരമ്പര്യമുള്ളവർ . ഇരുകൂട്ടരും കാവേരിപൂംപട്ടണത്തിൽ (പുകാർ ,പൂംപുകാർ എന്നും പേരുകൾ )നടന്നുവരുന്ന പട്ടണത്താർ വാർഷിക ക്ഷേത്ര ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർ.

ചിലപ്പതികാരത്തിലെ നായികാനായകന്മാർ കണ്ണകിയും കോവിലനും ധനവാന്മാരായ വ്യാപാരികളുടെ മക്കൾ ആയിരുന്നു . കാരയ്‌ക്കൽ അമ്മയും ചെട്ടിനാട് വെള്ളാള സമൂഹത്തിൽ പിറന്ന വ്യപാരി മകൾ ആയിരുന്നു . നഗരത്താരുടെ ജന്മസ്ഥലമായ “ സന്ധ്യ” എന്ന സ്ഥലപ്പേര് പാകിസ്താനിലും ഗുജറാത്തിലും കാണപ്പെടുന്നു എന്ന നാമശാസ്ത്ര വിദഗ്ദൻ (ഓണോമാസ്റ്റിക്സ് ) കൂടിയായ ആർ .ബാലകൃഷ്ണൻ .നഗരാ എന്ന സ്ഥലപ്പേരും ഗുജറാത്തിലും മാഹാരാഷ്ടയിലും കാണപ്പെടുന്നു .നാത്തുക്കോട്ട ,ചെട്ടി എന്നീ സ്ഥലപ്പേരുകൾ പാക്കിസ്താനിലുണ്ട് . വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ പല സ്ഥലനാമങ്ങൾക്കും തമിഴ് നാട്ടിലെ സ്ഥലപ്പേരുകളുമായി സാമ്യം ഉണ്ടെന്നു ആർ .ബാലകൃഷ്ണൻ കണ്ടെത്തുന്നു .കുടി ,കാര എന്നീ പേരുകൾ പാകിസ്ഥാൻ പേരുകളിൽ സുലഭം .

ചെട്ടിനാട് ജനത കുടിയേറ്റക്കാർ ആണെന്നും അവർ സ്വീകരിച്ച സ്ഥലനാമങ്ങൾ പാകിസ്താനിലും ബലൂചിസ്ഥാനിലും കാണപ്പെടുന്നു എന്നതും അവരുടെ പൂർവീകർ സിന്ധു ഗംഗാ സമതലത്തിൽ നിന്നും തെക്കോട്ടു വന്നതിന്റെ തെളിവായി ആർ .ബാലകൃഷ്ണൻ എടുത്തു കാട്ടുന്നു (പുറം 370 -371 ) അത്തരം 133 സ്ഥലങ്ങളുടെ ലിസ്റ്റ് അദ്ദേഹം നൽകുന്നു . മിക്കതിലും കുടി ,കോട്ട ,ഊർ എന്നീ ഭാഗങ്ങൾ കാണാം .മാരൂർ ,ഉറയൂർ ,പാർക്കൂർ ,മണലൂർ ,മണ്ണൂർ ,കണ്ണൂർ ,കുളത്തൂർ തുടങ്ങിയവ ഉദാഹരണം . ഊർ ,പുരം ,വയൽ ,കുടി ,കോട്ട ,പുരി ,പട്ടി എന്നീ ഭാഗങ്ങൾ ഉള്ള നിരവധി സ്ഥലനാമങ്ങൾ ഇരു പ്രദേശങ്ങളിലും ധാരാളം .കാഞ്ചി എന്ന സ്ഥലനാമം പാകിസ്ഥാൻ ,ഗുജറാത്ത് ,മഹാരാഷ്ട്രാ ,ആന്ദ്രാ ,കര്ണ്ണാടക എന്നിവിടങ്ങൾ കഴിഞ്ഞാവണം തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് എത്തിയതെന്ന് ബാലകൃഷ്ണൻ .അവിടെയെല്ലാം ഓരോ കാലത്ത് അവരുടെ പൂർവികർ താമസിച്ചു എന്നതാവണം ആ സ്ഥലനാമങ്ങൾ അവിടങ്ങളിൽ കാണാൻ കാരണം എന്ന് ബാലകൃഷ്ണൻ സ്ഥാപിക്കുന്നു . ചുരുക്കത്തിൽ പുരാതന ദ്രാവിഡ വെള്ളാള സംസ്കാരം സിന്ധു തടത്തിൽ നിന്നും വൈക, കാവേരി, നർമ്മദ,മീനച്ചിൽ ,പമ്പ ,അച്ചൻകോവിൽ തടങ്ങളിലേക്കു നൂറ്റാണ്ടുകൾ കൊണ്ട് കുടിയേറി .

Comments

Popular posts from this blog

കുംഭകോണസ്മരണ

TharisaPillay Copper Plates: ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം