നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന നഗരവാസികൾ
നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന നഗരവാസികൾ ======================= ഡോ .കാനം ശങ്കരപ്പിള്ള 9447035416 ബിസി ഇ 3300 -1300 കാലഘട്ടത്തിൽ ഹാരപ്പ- മോഹൻജൊദാരോയിൽ നിലനിന്നിരുന്ന പ്രാചീന “വെള്ളാള”(റവ ഫാദർ എച്ച് ഹെറാസ് എഴുതിയ “വെള്ളാളാസ് ഓഫ് മോഹൻജൊദാരോ” എന്ന പ്രബന്ധം കാണുക ) ദ്രാവിഡ നാഗരികതയുടെ തുടർച്ചയാണ് അടുത്തകാലത്ത് ഉല്ഖനനം വഴി കണ്ടെത്തിയ, ബി. സി. ഇ 600 -സി.ഈ 300 കാലഘട്ടത്തിൽ , നിലവിലിരുന്ന ,തെന്നിന്ത്യൻ മധുരയിലെ “കീഴടി വെള്ളാള ദ്രാവിഡ നാഗരികത” എന്ന് സ്ഥാപിക്കാൻ, ഒറീസാ ചീഫ് സെക്രട്ടറി , കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണർ എന്നീ പദവികൾ വഹിച്ച ആർ. ബാലകൃഷ്ണൻ,ഐ. ഏ. എസ് എന്ന കോയമ്പത്തൂർ സ്വദേശി, തമിഴ് മാനവൻ, മൂന്നു വെള്ളാള സമൂഹങ്ങളുടെ ചരിത്രം പഠന വിധേയമാക്കി തയാറാക്കിയ പ്രസിദ്ധ ഗവേഷണ പ്രബന്ധമാണ് ചെന്നൈയിലെ റോജാ മുത്തയ്യാ ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസേഷൻ -ഹാരപ്പ ടു വൈക”. “നാട്ടുക്കോട്ട ചെട്ടികൾ” എന്ന നഗരവാസികൾ (“നകരത്താർ”) സ്വദേശ-വിദേശ വ്യാപാര സമൂഹം , “കൊങ്കു (കോയമ്പത്തൂർ )വെള്ളാളർ” എന്ന അജപാലക -കൃഷീവലർ, “പാണ്ഡ്യവേളാർ” (കുലാലർ ,കുംഭാരർ,കുശവർ ) എന്ന ആദ്യകാല വിഗ്ര...