മാരമല അടികള്‍ (1876 - 1950)
മാരമല അടികള്‍ (1876 - 1950)
സംസ്കൃത പദങ്ങള്‍ [പൂര്‍ണ്ണമായി ഒഴിവാക്കിയ ശുദ്ധ തമിഴ് പ്രസ്ഥാന സ്ഥാപകനും പ്ര ചാരകനും ആ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവും എല്ലാം എല്ലാം ആയിരുന്നു മാരമല അടികള്‍ .തമിഴ് സാഹിത്യത്തിലെ ആധുനിക കാലഘട്ടം അദ്ദേഹത്തില്‍ നിന്നും തുടങ്ങി .തമിഴും സംസ്കൃതവും നന്നായി പഠിച്ച പണ്ഡിതന്‍ ജീവിതകാലം 1876 - 1950. മാതാപിതാക്കള്‍ ഇട്ടത് വേദാചലം എന്ന സംസ്കൃത നാമം .പില്‍ക്കാലത്ത് അദ്ദേഹം അത് ശുദ്ധ തമിഴില്‍ മാരമല അടികള്‍ എന്നാക്കി മാറ്റി .ശുദ്ധ തമിഴില്‍ ശൈവ സിദ്ധാന്തങ്ങളെ കുറിച്ച് അദ്ദേഹം നിരവധി ലേഖനങ്ങള്‍ 1916 മുതല്‍ എഴുതി പ്രചരിപ്പിച്ചു .അവ സാമൂഹ്യ പരിഷരണങ്ങള്‍ക്ക് വഴിയൊരുക്കി അദ്ദേഹത്തിന്‍റെ സോമസുന്ദര കാഞ്ചിയക്കം, മുരുകര്‍ മുമ്മാണിക്കോവല്‍ തുടങ്ങിയ കാവ്യകൃതികള്‍ വമ്പിച്ച പ്രചാരം നേടി പട്ടിനപ്പാലൈ ആരാച്ചി, മുല്ലൈപാട്ട് ആര്യാച്ചി തുടങ്ങിയ ഗവേഷണ കൃതികളും ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു
കോകിലാംബാള്‍ കഥകള്‍, കുമുദവല്ലി എന്നിവയാണ് മറ്റു കൃതികള്‍ .മാരമല അടികള്‍ ആണ് തമിഴില്‍ ആദ്യമായി സാഹിത്യഗവേഷണ പ്രബന്ധങ്ങള്‍ എഴുതി തുടങ്ങിയത്
“അറിവുക്കടല്‍” എന്ന സ്വന്തം ജേര്‍ണല്‍ വഴി അവ
പ്രസിദ്ധീകരിക്കപ്പെട്ടു .
കോകിലാംബാള്‍ കഥകള്‍, കുമുദവല്ലി എന്നിവയാണ് മറ്റു കൃതികള്‍ .മാരമല അടികള്‍ ആണ് തമിഴില്‍ ആദ്യമായി സാഹിത്യഗവേഷണ പ്രബന്ധങ്ങള്‍ എഴുതി തുടങ്ങിയത്
“അറിവുക്കടല്‍” എന്ന സ്വന്തം ജേര്‍ണല്‍ വഴി അവ
പ്രസിദ്ധീകരിക്കപ്പെട്ടു .
“വെള്ളാളര്‍ നാകരീകം” (വെള്ളാള സംസ്കൃതി) എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ലഘുകൃതി ഏറെ പ്രസിദ്ധം .ശ്രീലങ്കയില്‍ അദ്ദേഹം നടത്തിയ ഒരു പ്രഭാഷണം ആണ് തമിഴില്‍ മാത്രം ലഭ്യമായിരുന്ന ഈ പ്രബന്ധം എന്ന academia.edu ഗവേഷണ സൈറ്റില്‍ Who are Vellaalaസ? എന്ന തലക്കെട്ടില്‍ ഇപ്പോള്‍ ഈ പ്രബന്ധം ഇംഗ്ലീഷില്‍ മൊഴിമാറ്റം നടത്തിയത് ലഭ്യമാണ് .തര്‍ജ്ജമ
ശ്രീലത രാമന്‍
ശ്രീലത രാമന്‍
Who_are_the_Vēḷḷālas_Twentieth_century_constructions_and_contestations_of_Tamil_identity_in_Maṛaimalai_Aṭikaḷ_1876
മാരമല അടികള്‍ കാളിദാസ വിരചിതമായ ശാകുന്തളം സംസ്കൃതത്തില്‍ നിന്ന് നേരിട്ട് തമിഴിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട് .രണ്ടു ഭാഷകളും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എന്നതിന്‍റെ തെളിവുകൂടി ആണത് ഇംഗ്ലീഷിലും നല്ലപാന്ധിത്യം ഉണ്ടായിരുന്ന അടികള്‍ ആ ഭാഷയിലെ സാഹിത്യഗവേഷണ പ്രബന്ധങ്ങളെ അനുകരിച്ചാണ് തമിഴില്‍ ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി തുടങ്ങിയത് .എന്നാല്‍ വെറും അനുകരണങ്ങള്‍ അല്ല അവ .തമിഴ് രീതിയില്‍ അദ്ദേഹം പല പരിഷ്കാരങ്ങളും തന്‍റെ പ്രബന്ധങ്ങളില്‍ വരുത്തി തമിഴിനെ ലോകമെങ്ങും അറിയപ്പെടുന്ന “ശ്രേഷ്ഠ ഭാഷ” ആക്കി മാറ്റിയതില്‍ മാരമല അടികള്‍ക്ക് നല്ല പങ്കുണ്ട്
മാണിക്കവാചകര്‍, വരളരും കലാ അരച്ചിയം, അറിവിരായിക്ക് കൊട്ട് ,മക്കള്‍ നൂറാണ്ട്, ഉയിര്‍ വള്‍ട്ടാല്‍ ഇപ്പടി ,മുര്‍ക്കലാപ് പിറക്കലാത് , തമിള്‍ പുലവര്‍,,തമിള്‍ നട്ടുവരും മേല്‍ നട്ടുവരും ,അമ്പലവാണര്‍ തിരുകുട്ട്, ,തമിഴ്തായ് ,തമിഴര്‍ മഠം ,പഴം തമിഴ് കൊല്‍ക്കാലയ്
,ശൈവ ചമയം എന്നിവ ആണ് മറ്റു മാരമല കൃതികള്‍
കേരള ബന്ധം
,ശൈവ ചമയം എന്നിവ ആണ് മറ്റു മാരമല കൃതികള്‍
കേരള ബന്ധം
ആദ്യകാലത്ത് വേദാചലം കുറെ നാള്‍ തിരുവനന്തപുരം ചാലയിലെ പ്രൈമറി സ്കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു .സുഹൃത്ത് ആയിരുന്ന മനോമണീയം പെരുമാള്‍ സുന്ദരം പിള്ളയാണ് അദ്ദേഹത്തിന് ആ ജോലി ലഭിയ്ക്കാന്‍ കാരണക്കാരന്‍
1876 ജൂലൈ 15 നു ആയിരുന്നു ജനനം
ചൊക്കനാഥ പിള്ള ചിന്നമ്മ എന്നിവര്‍ മാതാപിതാക്കള്‍ .വേദാചലം പിള്ള എന്നായിരുന്നു മാതാപിതാക്കള്‍ ഇട്ട പേര്‍ . നാഗപട്ടണ ത്തെ വെസ്ലി മിഷന്‍ ഹൈസ്കൂളില്‍ ആയിരുന്നു പഠനം .തമിഴിനു പുറമേ സംസ്കൃതം ,ഇംഗ്ലീഷ് എന്നീ ഭാഷകളിലും നല്ല അറിവ് നേടി .പിതാവിന്‍റെ മരണത്തെ തുടര്‍ന്നു നാലാം ഫോമില്‍ (ഇന്നത്തെ ഒന്‍പതാം ക്ലാസ് )പഠനം നിര്‍ത്തേണ്ടി വന്നു ,എന്നാല്‍ എഴുത്തോല ഗ്രന്ഥങ്ങള്‍ ശേഖരിക്കയും വില്‍ക്കയും ചെയ്തിരുന്ന നാരായണ പിള്ള എന്ന തമിഴ് പണ്ഡിതനില്‍ നിന്ന് നല്ല തമിഴ് പാണ്ഡിത്യം നേടി .സംസ്കൃതം .ഇംഗ്ലീഷ് എന്നിവയില്‍ സ്വയം ഉന്നത അറിവുകള്‍ നേടി നീലലോചനം എന്ന മാസികയില്‍ ലേഖനങ്ങള്‍ എഴുതി .സോമസുന്ദര നായ്ക്കര്‍ എന്ന പണ്ഡി തന്‍ തത്വ ചിന്താപരമായ അറിവുകള്‍ പകര്‍ന്നു നല്‍കി .മനോന്മണീ യം സുന്ദരന്‍ പിള്ള (1855-1897) ല്‍ നിന്നും തമിഴ് നാടകകൃതികള്‍ പഠിച്ചു
പതിനേഴാം വയസ്സില്‍ സുന്ദരവല്ലിയെ വിവാഹം കഴിച്ചുതുടര്‍ന്നു മദിരാശിയിലേയ്ക്ക് താമസം മാറ്റിയ അടികള്‍ സിദ്ധാന്ത ദീപിക എന്ന മാസികയുടെ സബ് എഡിറ്റര്‍ ആയി ജോലി നോക്കി 1898 മാര്‍ച്ചില്‍ ആ ജോലി രാജിവച്ച അടികള്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ വി ജി സൂര്യ നാരായണപിള്ള യോടൊപ്പം ജോലി നോക്കാന്‍ അദ്ധ്യാക വൃത്തി സ്വീകരിച്ചു ഇക്കാലത്ത് ശൈവ സിദ്ധാന്ത ത്തെ കുറിച്ച് തമിഴ് നാട്ടിലെമ്പാടും പ്രഭാഷണങ്ങള്‍ നടത്തി .തുടര്‍ന്നു ശൈവ സിദ്ധാന്ത മഹാസഭ എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി അദ്ദേഹത്തിന് ധാരാളം ശിഷ്യര്‍ ഉണ്ടായി .താമസ സ്ഥലത്ത് അവര്‍ക്കായി പ്രഭാഷണ പരമ്പരകള്‍ നടത്തി അടികള്‍

1910 ല്‍ മദിരാശി സര്‍വ്വകലാശാല കോളേജുകളില്‍ ആര്‍ട്ട്സ് വിഷയങ്ങള്‍ ഇംഗ്ലീഷില്‍ പഠിപ്പിച്ചാല്‍ മതി എന്ന നിയമം കൊണ്ടുവന്നു .തമിഴ് ഓപ്ഷണല്‍ ആക്കി തമിഴ് പഠിക്കാന്‍ കുട്ടികള്‍ കുറവ് അടികള്‍ കോളേജു വിട്ടു പുറം ലോകത്തേയ്ക്ക് ഇറങ്ങി തമിഴില്‍ സാഹിത്യ പ്രവര്‍ത്തനം തുടങ്ങി തുടര്‍ന്നു നൂറില്‍പ്പരം പുസ്തകങ്ങള്‍ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടു
കാവ്യങ്ങള്‍ ,നിരൂപണം തത്വ ചിന്ത മതം ചരിത്രം മനശാസ്ത്രം രാഷ്ട മീമാംസ എന്നിവയിലെല്ലാം കൃതികള്‍ രചിക്കപ്പെട്ടു .ഒരിക്കല്‍ രോഗബാധിതനായപ്പോള്‍ മുരുകനെ വാഴ്ത്തി എഴുതിയ പദ്യങ്ങള്‍ തിരുവോട്രി മുരുഖര്‍ മുമ്മാണി ക്കോവില്‍ (1900) എന്ന പേരില്‍ പ്രസിദ്ധീകൃതമായി തന്‍റെ ഗുരു സോമസുന്ദര നായക്കാരെ കുറിച്ചുള്ള സോമസുന്ദരര്‍ കാഞ്ഞിയാക്കം 1901 ല്‍ പ്രസിദ്ധീകൃതമായി .അടികളുടെ മാസ്റ്റര്‍ പീസ് ഈ കൃതിയാണ്

http//www.Who_are_the_Vēḷḷālas_Twentieth_century_constructions_and_contestations_of_Tamil_identity_in_Maṛaimalai_Aṭikaḷ_1876
ReplyDelete