കുംഭകോണവും അഴിമതിയും


കുംഭകോണവും അഴിമതിയും
മലയാളത്തില്‍ കുംഭകോണം എന്ന് പറഞ്ഞാല്‍ അഥവാ, എഴുതിയാല്‍ അതിനര്‍ത്ഥം അഴിമതി എന്നാണല്ലോ .ആ പ്രയോഗം എങ്ങനെ പ്രചാരത്തില്‍ വന്നു എന്നറിയാന്‍ കേരളത്തിലെ അറിയപ്പെടുന്ന ചില ഭാഷാ പണ്ഡിതന്മാര്‍ ,ചരിത്രകാരന്മാര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. .മിക്കവരും അറിഞ്ഞുകൂടാ എന്നുപറഞ്ഞു രക്ഷപെട്ടു .ചിലര്‍ ചിലകള്ളക്കഥകള്‍ പറഞ്ഞു
കൃത്യമായ ചരിത്രം പറഞ്ഞു തന്നത് (“പൈതൃക പാഠം” എന്ന പ്രാദേശിക ചാനലിലെ വീഡിയോ വഴിയും അടുത്തു തന്നെ ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പ്രകാശിപ്പിക്കാന്‍ പോകുന്ന “മൊഴിയും വഴിയും” എന്ന ചരിത്ര പുസ്തകത്തിലെ ആദ്യ ലേഖനത്തിന്‍റെ കോപ്പി  വഴിയും) പ്രാദേശിക ചരിത്രകാരനും പ്രിയ സുഹൃത്തും ആയ വെള്ളനാട് രാമചന്ദ്രന്‍ “കിഴവന്‍ ,ഇടവക” എന്നിങ്ങനെയുള്ള പ്രാചീന പദങ്ങളുടെ ചരിത്രം പണ്ടേ, ശ്രീ രാമചന്ദ്രന്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് .രാഷ്ട്രീയക്കാര്‍ ആവര്‍ത്തിക്കാറുള്ള “കുതിരക്കച്ചവടം “(ഇംഗ്ലീഷിലെ horse trading )എന്ന പദത്തിന്‍റെ  ചരിത്രവും ശ്രീ രാമചന്ദ്രന്‍ പറഞ്ഞു തന്നു
പത്രമാധ്യമങ്ങള്‍ ചില പദങ്ങള്‍ക്ക് ആദ്യകാലത്ത് ഇല്ലാതിരുന്ന അര്‍ത്ഥം പില്‍ക്കാലത്ത് നല്‍കി അത് പ്രചരിപ്പിക്കാറണ്ട് .ബലാല്‍സംഗം എന്ന പദത്തെ തമസ്കരിച്ച ശേഷം അതിനു പകരം “പീഡനം” എന്ന പദം മലയാളത്തില്‍ വ്യാപകമായി മലയാള മനോരമ പ്രചരിപ്പിച്ചത് ഉദാഹരണം .മറ്റു മാധ്യമങ്ങള്‍ ,പ്രഭാഷകര്‍ തുടങ്ങി സാധാരണ ജനം വരെ ഇന്ന് ബലാല്‍സംഗത്തെ ഒഴിവാക്കി പീഡനത്തെ പ്രചരിപ്പിച്ചു വരുന്നു
ദേശാഭിമാനി കെ രാമകൃഷ്ണപിള്ള ,ആഖ്യായികാകാരന്‍ സി.വി രാമന്‍ പിള്ള എന്നിവര്‍ 1880 കാലഘട്ടത്തില്‍ പത്രങ്ങള്‍ വഴി അഴിമതിയ്ക്കു പകരം കുംഭകോണം എന്ന സ്ഥലനാമം കണ്ടെത്തി എന്നതാണ് ശ്രീ രാമചന്ദ്രന്‍ നല്‍കുന്ന ചരിത്രം .മാര്‍ത്താണ്ട വര്‍മ്മയുടെ കാലം മുതല്‍ പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ തിരുവിതാം കൂറില്‍ മുറജപം ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരുന്നു അമ്പത്തിആറു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടി രക്ഷാ പുരുഷന്‍ ആണ് മുറജപം നടത്തിക്കുക .അത് ദിവാനോ ദളവയോ ആകാം .അദ്ദേഹം സവര്‍ണ്ണനായ ബ്രാഹ്മണന്‍ ആയിരിക്കും .രാജാവുമായും ബ്രിട്ടീഷ് പ്രതിപുരുഷനുമായും ആശയവിനിമയം ചെയ്യാന്‍ തമിഴ്- ഇംഗ്ലീഷ് പാണ്ടിത്യം ഉള്ള ആള്‍ ആയിരിക്കണം രക്ഷാ പുരുഷന്‍  നമ്പൂതിരിമാര്‍ എന്ന മലയാളബ്രാഹ്മണ ര്‍ക്ക് അക്കാലം ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായിരുന്നു .മ്ലേച്ച ഭാഷ എന്ന നിലയില്‍ അവര്‍ ഇംഗ്ലീഷ് പഠിച്ചിരുന്നില്ല
എന്നാല്‍ തമിഴ് നാട്ടിലെ കോവില്‍ നഗരം ആയ കുംഭകോണം അക്കാലത്ത് തന്നെ “തെന്നിന്ത്യന്‍ കേംബ്രിഡ്ജ്” എന്നറിയപ്പെട്ടിരുന്നു .കുംഭകോണം പട്ടന്മാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നന്നായി നേടിയവര്‍ ആയിരുന്നു .അതിനാല്‍ ദിവാന്‍ (രക്ഷാപുരുഷന്‍) ഒരു കുംഭകോണം പട്ടര്‍ ആയിരിക്കും .ഓര്‍മ്മിക്കുക പില്‍ക്കാലത്ത്മണി അയ്യര്‍  ഒരു പട്ടര്‍ പയ്യന്‍ വെട്ടി ഓടിച്ച സചിവോത്തമന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ കുംഭകോണം കാരനായ ഒരു പട്ടര്‍ ആയിരുന്നു
ഈ സ്ഥാനം ഏല്‍ക്കാന്‍ വരുന്ന പട്ടര്‍, കുടുംബാഗങ്ങള്‍ക്ക് പുറമേ ബന്ധുക്കള്‍, സ്വന്തം ഗ്രാമക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു വലിയ പട ആയിട്ടായിരിക്കും വരുക .മുറ ജപകാലത്ത് ഇങ്ങനെ വരുന്ന കുംഭകോണം പട്ടര്‍ കൂടെ വന്നവരെ എല്ലാം തന്നെ ഏതെങ്കിലും സര്‍ക്കാര്‍ ലാവണത്തില്‍ മിക്കപ്പോഴും താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കും .രാജാവിനോടും രാജ്യത്തോടും യാതൊരു ബാദ്ധ്യതയും ഇല്ലാത്ത ആ കുംഭകോണം പട്ടന്മാര്‍ ഏറെ അഴിമതി കാട്ടാന്‍ തുടങ്ങി സ്വദേശാഭിമാനി പത്രത്തില്‍ പത്രാധിപര്‍ രാമകൃഷ്ണപിള്ളയും ആഖ്യായികാകാരന്‍ സി.വി രാമന്‍ പിള്ളയും ആ കുംഭകോണം പട്ടന്മാരുടെ അഴിമതികള്‍ തുടരെ തുടരെ എഴുതി .തുടര്‍ന്നാണ്‌ തിരുവിതാം കൂറില്‍ പ്രാദേശിക വാദം (മലയാളി മെമ്മോറിയല്‍-1891 .ഈഴവ മെമ്മോറിയല്‍) ഉയര്‍ന്നു വന്നത് .മണ്ണിന്‍റെ മക്കള്‍ വാദം ബോംബയില്‍ ശിവസേന ഉയര്‍ത്തും മുമ്പേ, അറബി നാട്ടില്‍ അവിടെ ജനിച്ചവര്‍ മണ്ണിന്‍റെ മക്കള്‍ വാദം ഉയര്‍ത്തുന്നത്തിനും നൂറ്റാണ്ടു മുമ്പ് തിരുവിതാം കൂറില്‍ മലയാളി മണ്ണിന്‍റെ മക്കള്‍ വാദം(തിരുവിതാംകൂര്‍ തിരുവിതാംകൂര്‍ കാര്‍ക്ക് ) ഉയര്‍ത്തി ബാരിസ്റ്റര്‍ ജി.പി.പിള്ളയും കെ.പി ശങ്കര മേനോന്‍ തുടങ്ങിയ കൂട്ടാളികളും പരദേശികളെ ഓടിച്ചു തുടങ്ങിയത് സ്വദേശാഭിമാനി ,സി.വി രാമന്‍പിള്ള എന്നിവര്‍ കുംഭകോണ വാദം ഉയര്‍ത്തിയത്‌ മുതല്‍ ആണ്.
ചുരുക്കത്തില്‍ “പീഡനം പോലെ” മലയാള പത്രങ്ങള്‍ അര്‍ത്ഥം മാറ്റി സൃഷ്ടിച്ച ഒരു പദമാണ് മലയാളിയ്ക്ക് കുംഭകോണം  


Comments

Popular posts from this blog

കുംഭകോണസ്മരണ

പട്ടണത്തു പിള്ളയാർ

മധുര കീ ഴടിയിലെ വൈഗ നദീതട സംസ്കൃതി മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു