കൂനന്‍ പാണ്ട്യനും സുന്ദര പാണ്ട്യനും ബിഷപ്പ് കാല്ട്വേല്ലിനെ തിരുത്തി സുന്ദരന്‍ പിള്ള

കൂനന്‍ പാണ്ട്യനും സുന്ദര പാണ്ട്യനും
ബിഷപ്പ് കാല്ട്വേല്ലിനെ തിരുത്തി സുന്ദരന്‍ പിള്ള
====================================
തമിഴ് രാജചരിത്രത്തില്‍ ഒരു കൂനന്‍ പാണ്ട്യന്‍ (കൂന്‍ പാണ്ട്യന്‍) ഉണ്ടായിരുന്നു .ദ്രാവിഡ പണ്ഡിതന്‍ റൈറ്റ് റവ.ഫാദര്‍ ബിഷപ്പ് കാഡ വെല്‍ ഈ കൂനന്‍ രാജാവിന്‍റെ കാലം തെറ്റായി പതിമൂന്നാം നൂറ്റാണ്ട് എന്നും വാദിച്ചു Comparative Dravidian Grammar എന്ന അതി പ്രശസ്ത വ്യാകരണ ഗ്രന്ഥത്തില്‍ (ആമുഖം പുറം 137-143) അപ്പണ്ടിക്സ് പുറം 535-540 എന്നിവ കാണുക .നെല്‍സണ്‍ തയ്യാറാക്കിയ District Manuel ലെ Madura Country part iii/ chapter 2 പുറം 54-70 എന്നിവയിലും ഈ തെറ്റ് കാണാം .
എന്നാല്‍ ഏഴാം നൂറ്റാണ്ടില്‍ മധുര ഭരിച്ചിരുന്ന രാജാവിനെയാണ് കൂനന്‍ എന്ന് പരാമര്‍ശിക്കപ്പെട്ടത്.അരികേശന്‍ പരാന്‍ കുശ മാരവര്‍മ്മന്‍ എന്നായിരുന്നു കൂനന്‍ രാജാവിന്‍റെ ശരിയായ പേര്.
ആദ്യം ഹിന്ദുവും പിന്നീട് ജൈനമത വിശ്വാസിയായി മാറിയ കൂനന്‍ രാജാവ് തിരുജ്ഞാന സംബന്ധര്‍ വഴി ഘര്‍വാപ്പസി സ്വീകരിച്ചു ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചു പോയത്രേ തുടര്‍ന്നു ആ കൂനന്‍ എണ്ണായിരം ജൈനരെ കഴുവേറ്റി .തുടര്‍ന്നു സംബന്ധര്‍ അദ്ദേഹത്തിന്‍റെ കൂന് മാറ്റിയത്രെ .പിന്നീട് കൂനന്‍ “സുന്ദര പാണ്ട്യന്‍” എന്നറിയപ്പെട്ടു എന്നൊരു കഥ ഉണ്ട് .മാര്‍ക്കോ പോള “സുന്ദര്‍ ബന്ദി” എന്ന് പറഞ്ഞ, സി.ഇ 1292 കാലത്ത് ഭരണം നടത്തിയ, പാണ്ട്യ രാജാവ് ഈ കൂനു പോയി സുന്ദരന്‍ ആയ പാണ്ട്യന്‍ എന്ന് വിദേശി ആയ കാല്ട്വേല്‍ സായിപ്പ് തെറ്റായി എഴുതി പിടിപ്പിച്ചു എന്ന് കണ്ടെത്തിയതും ആലപ്പുഴയില്‍ ജനിച്ചു തിരുവനന്തപുരത്ത് പഠിച്ചു അവിടെ ജോലി നോക്കിയ മനോന്മണീയം സുന്ദരന്‍ പിള്ള
“ശ്രീപത്മനാഭദാസന്‍” എന്ന പേര്‍ തിരുവിതാം കൂറിലെ എല്ലാ രാജാക്കന്മാര്‍ക്കും ഉണ്ടായിരുന്ന കഥ സുന്ദരന്‍ പിള്ള എടുത്തു കാട്ടി സായിപ്പിനെ വിമര്‍ശിച്ചു .മധുര ഭരിച്ചിരുന്ന രാജാക്കന്മാര്‍ പരമ്പരയാ “സുന്ദരപാണ്ഡ്യ “ ബഹുമതി സ്വയം ചാര്ത്തിയിരുന്നു എന്ന സത്യം ബിഷപ്പ് മനസ്സിലാക്കിയില്ല കൂനന്‍ രാജാവിന്‍റെ പത്നി മങ്കയാര്‍ ക്കരശിയാര്‍ ,മന്ത്രി കുളച്ചിര നായനാര്‍ എന്നിവര്‍ ശൈവ മതത്തില്‍ നിന്നും മാറിയില്ല രാജാവിന് മുതുകില്‍ കുരു (“രാജകുരു” എന്ന പ്രമേഹ കുരു ആവാം .ഇത്തരം കുരുബാധയാല്‍ തന്നെയാണ് നാല്‍പ്പത്തി രണ്ടാം വയസ്സില്‍ സുന്ദരന്‍ പിള്ളയും അന്തരിച്ചത് ) വന്നപ്പോള്‍ അവര്‍ സംബന്ധസ്വാമികളെ ക്ഷണിച്ചു വരുത്തി ചേക്കിഴാതര്‍ പെരിയപുരാണത്തില്‍ കൂനന്‍ രാജാവ് രാജപത്നി മന്ത്രി എന്നിവരെ കുറിച്ച് പറയുന്നുണ്ട്
ശങ്കരാചാര്യര്‍ തന്‍റെ സൌന്ദര്യ ലഹരി എന്ന കൃതിയില്‍ സംബന്ധരെ ദ്രാവിഡ ശിശു എന്ന് വിവരിച്ചതിനാല്‍ സംബന്ധര്‍ ശങ്കരാചാര്യര്‍ക്ക് മുമ്പ് ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് സ്ഥാപിച്ചു ബിഷപ്പ് കാല്ട്വേല്ലിനെ തിരുത്തി

Comments

Popular posts from this blog

കുംഭകോണസ്മരണ

പട്ടണത്തു പിള്ളയാർ

മധുര കീ ഴടിയിലെ വൈഗ നദീതട സംസ്കൃതി മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു