ചിദംബരത്തെ ശ്രീരാമലിംഗ അടികളും ചെമ്പഴന്തിയിലെ ശ്രീ നാരായണ ഗുരുവും

ചിദംബരത്തെ ശ്രീരാമലിംഗ അടികളും
ചെമ്പഴന്തിയിലെ ശ്രീ നാരായണ ഗുരുവും

==========================
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഭാരതം കണ്ട ആത്മീയതേജസ്സുകളില്‍ പ്രമുഖനായിരുന്നു വള്ളാളര്‍ എന്നറിയപ്പെടുന്ന വെള്ളാളകുലജാതനായ രാമലിംഗര്‍. ആത്മീയതയുടെ ദന്തഗോപുരത്തില്‍ വാണരുളാതെ സാമൂഹ്യസേവനം ചര്യയായി മാറ്റിയ യോഗിവര്യനായിരുന്നു രാമലിംഗര്‍. ജനമദ്ധ്യത്തില്‍ ജീവിച്ച അദ്ദേഹം അവരുടെ ദൈനംദിന പ്രശ്ങ്ങള്‍ക്കും പരിഹാരം കണ്ടിരുന്നു.
ജീവിത രേഖ
1823 ല്‌ ചിദംബരത്തിനടുത്തുള്ള മരുദൂര്‍ ഗ്രാമത്തില്‍ രാമയ്യാ പിള്ളയുടേയും ചിന്നമ്മയാറുടേയും അഞ്ചാമത്തെ മകനായി ജനനം. കുട്ടിക്കാലം മദ്രാസ്സിലായിരുന്നു.സ്കൂള്‍ പഠനത്തിനു പോകാതെ അടുത്തുള്ള കോവിലുകളില്‍ധ്യാന്യനിരതനായി കഴിയാനായിരുന്നു ചെറുപ്പത്തില്‍ തന്നെ താല്‍പ്പര്യം. ഒന്‍പതാം വയസ്സില്‍ ഭക്തിഗാനങ്ങളും ശ്ലോകങ്ങളും രചിച്കു തുടങ്ങി. മുരുകനെക്കുറിച്ചുള്ള ദേവമണിമാല ഏറെ പ്രസിദ്ധം.
ആധ്യാത്മിക പ്രഭാഷണങ്ങള്‍ക്കും പുരാണപാരായണങ്ങള്‍ക്കും പോയിരുന്ന സഹോദരന്‌ പകരക്കാരനാകേണ്ടി വന്നു ഒരിക്കല്‍.63 ശൈവനായനാരന്മാരെക്കുറിച്ചു ചേക്കിഴാതര്‍ എഴുതിയ പെരിയപുരാണമായിരുന്നു അന്നത്തെ വിഷയം. അന്നത്തെ പ്രഭാഷണത്താല്‍ ആകൃഷ്ഠരായ ജനത്തിനു പിന്നീടു രാമലിംഗര്‍ പ്രഭാഷണം ചെയ്താല്‍ മതിയെന്നായി. തുടര്‍ന്നു ജ്യേഷ്ടന്റെ സ്ഥാനമനുജനു കിട്ടി.ധാരാളം പണം കിട്ടി പക്ഷേ രാമലിംഗര്‍ അതൊന്നും എടുത്തില്ല.
സമുദായസേവനമാണ്‌ മോക്ഷത്തിനുള്ള മാര്‍ഗ്ഗം എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. മതം ഇരുട്ടില്‍ തപ്പുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്‌ ഭൂതദയയാല്‍ മാത്രമേ മോക്ഷം കിട്ടുകയുല്ലു എന്നദ്ദേഹം പറഞ്ഞിരുന്നു.വഡലൂരില്‍ അദ്ദേഹം സത്യജ്ഞാനസഭ തുടങ്ങി.ഭൗതികകാര്യങ്ങള്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും തുല്യ പ്രാധാന്യം അദ്ദേഹം കൊടുത്തു.ജാതി മത വര്‍ഗ്ഗ ഭേദമന്യേ മനുഷ്യകുലത്തെ ഒന്നായി കണ്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു രാമലിംഗര്‍. ശുദ്ധസന്മാര്‍ഗ്ഗസഭ അദ്ദേഹംസ്ഥാപിച്ചതാണ്‌.മത വൈരം പാടില്ല. എല്ലാവരും ഒരേ പിതാവിന്റെ മക്കള്‍. പര്‍സ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുക. ആഗോള സാഹോദര്യം (universalbrotherhood).തമിഴില്‍ അദ്ദേഹം ഏതാനും കൃതികള്‍ രചിച്ചു.1865 ല്‍` മുടക്കം ഇല്ലാതെ അന്നദാനം നടത്താന്‍ ധര്‍മ്മശാല തുറന്നു. അവിടത്തെ അടുപ്പിലെ തീ നാളിതു വരെ കെട്ടിട്ടില്ല. അന്ന ദാനം മഹാപുണ്യം അദ്ദേഹത്തിന്റെ മതാണ്‌ അദ്ദേഹം തുടങ്ങിയ സത്യജ്ഞാനസഭ ക്ഷേത്രമോ ആരാധനാലയമോ അല്ല. ആരാധകരുടേയും ശിഷ്യരുടേയും മുന്‍പില്‍ വച്ച്‌ 1874 ല്‌ അദ്ദേഹം അപ്രത്യക്ഷനായി.
ഭാരത സര്‍ക്കാര്‍ 2007 ല്‌ അദ്ദേഹത്തിന്റെ സ്മരണക്കായി 5 രൂപയുടെ സ്റ്റാമ്പ്‌ പുറത്തിറക്കി.
അവലംബം
S.P.Annamalai,The Life and Teachings of Saint Ramalingar,Bharatiya Vidya BhavanMumbai1973
---------------------------- 2 ----------------------------------
തമിഴ് നാട്ടിലെ കടലൂര്‍ ജില്ലയില്‍. നടനം നടത്തുന്ന ശിവ പ്രതിഷ്ഠ വഴി ലോക പ്രസിദ്ധി ആര്‍ജ്ജിച്ച ചിദംബരം (തില്ലയ്) നടരാജ ക്ഷേത്രത്തില്‍നിന്ന് ഇരുപതു കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറു മാറി, സ്ഥിതി ചെയുന്ന കൊച്ചു ഗ്രാമാണ് മരുതൂര്‍ .ഇവിടെ താമസിച്ചിരുന്ന രാമയ്യ പിള്ള –ചിന്നമ്മ എന്ന ദരിദ്ര ദമ്പതികളുടെ പുത്രന്‍ ആയിരുന്നു രാമലിംഗം പിള്ള
.1923 ഒക്ടോബര്‍ 5-നു ജനനം .അഞ്ചാമത്തെ സന്തതി .ഈശ്വരനെ അഗ്നി ജ്യോതി രൂപത്തില്‍ ആരാധിച്ചു ജീവിച്ച അദ്ദേഹം 1874 ജനുവരി 30-നു ജ്യോതിയായി ഈശ്വര പദം അണഞ്ഞു എന്ന് ആരാധകര്‍ വിശ്വസിച്ചു പോരുന്നു .അന്തര്‍ധാനം ചെയ്തു സമാഥിയായ ഒരു ദ്രാവിഡ സന്യാസി വര്യന്‍ ആണ് “വള്ളാലര്‍” എന്നും അറിയപ്പെടുന്ന രാമലിംഗ സ്വാമികള്‍
മൂത്ത മകന്‍ സഭാപതി പിള്ളയെ മാതാപിതാക്കള്‍ വേദപഠനത്തിനു വിട്ടു..അയാള്‍ നല്ല മതപ്രഭാഷകന്‍ ആയി മാറി ..ഒരിക്കല്‍ സോമുചെട്ടിയാര്‍ എന്ന അതിസമ്പന്ന നാട്ടുക്കോട്ട ചെട്ടിയുടെ വീട്ടില്‍ പ്രഭാഷണം നടത്താന്‍ സഭാപതി പിള്ളയ്ക്ക് ക്ഷണം കിട്ടി .എന്നാല്‍ അസുഖബാധയാല്‍ സഭാപതിയ്ക്ക് പോകാന്‍ സാധിച്ചില്ല ,വിവരം പറഞ്ഞു ചില കീര്‍ത്തനങ്ങള്‍ പാടി വരാന്‍ രാമലിംഗത്തെ ജ്യേഷ്ടന്‍ അയച്ചു .രാമലിംഗമാകട്ടെ തിരുജ്ഞാന സംബന്ധര്‍ എന്ന ബാല ശിവയോഗിയെ കുറിച്ച് ഒരു ഉഗ്രന്‍ പ്രഭാഷണം നടത്തി സദസ്സിനെ കയ്യിലെടുത്തു .തുടര്‍ന്നു രാമലിംഗര്‍ക്ക് ധാരാളം പ്രഭാഷണങ്ങള്‍ നടത്താന്‍ അവസരം കിട്ടി തിരുവട്ടിയൂരില്‍ സ്ഥിതി ചെയ്യുന്ന ത്യാഗരാജ ക്ഷേത്രത്തില്‍ 23 വര്‍ഷം തുടര്‍ച്ചയായി രാമലിംഗര്‍ ദര്‍ശനം നടത്തി .1850-ല്‍ വിവാഹിതനായി .എന്നാല്‍ അന്ന് തന്നെ ആബന്ധം ഉപേക്ഷിച്ചു .
ഒഴിവിലൊടുക്കം(1851)
തൊണ്ടമണ്ടല ശതകം(1856)
ചിന്മയ ദീപിക (1857)
മനകണ്ട വാചകം (1854)
ജീവകാരുണ്യ ഒഴുക്കം (സമാധിക്കുശേഷം 1879)
എന്നിവയാണ് പ്രധാന കൃതികള്
1858 –ല്‍ കരുംകുഴി എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി .മുഖവും പാദവും ഒഴിച്ച് ബാക്കി ശരീര ഭാഗം മറച്ചു കൊണ്ട് വെള്ള വസ്ത്രം ധരിക്ക ആയിരുന്നു അദ്ദേഹത്തിന്‍റെ രീതി .”അരുള്‍പ്പെടും ജ്യോതി തനിപ്പെഴും കരുണയ് “എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മന്ത്രം .തന്‍റെ കവിതകളില്‍ കൂടി സ്വാമികള്‍ വിശപ്പിന്‍റെ വേദനകളെ വിവരിച്ചു ..ജീവകാരുണ്യ ഒഴുക്കം എന്ന വിശ്വാസ പ്രമാണം സ്വീകരിച്ച സ്വാമികള്‍ലോകത്തില്‍ ആദ്യമായി സൌജന്യ ഭക്ഷ്യ വിതരണ സമ്പ്രദായം(അന്നദാനം) ആവിഷ്കരിച്ചു നടപ്പിലാക്കി .അതിനായി “സത്യ ധര്‍മ്മ ശാല” തുറന്നു പില്‍ക്കാലത്ത് ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ക്കും മനോന്മണീയം സുന്ദരന്‍പിള്ളയ്ക്കും വിവേകാനന്ദ സ്വാമിക്കും ഇക്കാര്യത്തില്‍ അദ്ദേഹം വഴികാട്ടിആയി മാറി .”സത്യജ്ഞാന സഭ” എന്ന പേരില്‍ ധ്യാനത്തിനായി ഒരു മന്ദിരം 1872 ജനുവരി 25 നു സ്ഥാപിതമായി .പ്രധാന കവാടം കടന്നു ചെന്നാല്‍ വിവിധ നിറങ്ങളില്‍ ഏഴു തിരശീലകള്‍ ഒന്നിന് പിന്നില്‍ ഒന്നായി കാണപ്പെടും .അതിനു പിന്നില്‍ അണയാത്ത ദീപം കാണപ്പെടുന്നു .ജീവിതത്തിലെ ഏഴു പ്രധാന ഘട്ടങ്ങള്‍ തരണം ചെയ്ത് ഈശ്വരസാക്ഷാല്‍ക്കാരം നേടാം എന്ന് ബോധവല്‍ക്കരിക്കയാണ് സ്വാമികള്‍ ഇതിലൂടെ ചെയ്യുന്നത് .തമിഴിലെ തൈ മാസത്തില്‍ പൂയം നാളില്‍ ഇവിടെ വാര്‍ഷിക പൂജ നടക്കുന്നു .
നാല് കിലോമീറ്റര്‍ മാറി “സിദ്ധിവിളാകം” നിലകൊള്ളുന്നു .1870 മുതല്‍ അന്തര്‍ധാനം ചെയ്യും വരെ സ്വാമികള്‍ ഇവിടെ താമസിച്ചിരുന്നു .1876 മുതല്‍ ഇവിടെ നിന്ന് സൌജന്യമായി ആഹാരം കൊടുത്തു തുടങ്ങി അതില്‍ പിന്നെ അവിടത്തെ അടുക്കളയില്‍ തീ അണഞ്ഞിട്ടില്ല .
തിരു അരുള്‍ പാ (തിരു അരുളപ്പാട്ടുകള്‍) എന്ന പേരില്‍ സ്വാമികളുടെ കൃതികള്‍ അറിയപ്പെടുന്നു .5818 ശ്ലോകങ്ങള്‍ 379 തലവാചകങ്ങളില്‍ പദ്യങ്ങള്‍ .സ്വാമികളുടെ മുഴുവന്‍ കൃതികള്‍ എട്ടു വാല്യം ആയി ഇപ്പോള്‍ കിട്ടും .
ശ്രീ നാരായണ ഗുരുവിന്‍റെ പദ്യഭാഗങ്ങളില്‍ പലതിലും രാമലിംഗ സ്വാമികളുടെ ആശയങ്ങള്‍ കാണാം എന്ന് ഡോ .പി ഏ എം തമ്പി ശ്രീനാരായണനും ശ്രീരാമലിംഗ അടികളും (പ്രഭാത് 2014 )
എന്ന കൃതിയില്‍ സ്ഥാപിക്കുന്നു .(പേജ് 57-59)
മനോന്മണീയം സുന്ദരന്‍ പിള്ള ഭാര്യ, (കുഞ്ഞന്‍ നാണു തുടങ്ങിയവരുടെ പോറ്റമ്മ ) ശിവകാമി അമ്മാള്‍ എന്നിവര്‍ രാമലിംഗ സ്വാമികളുടെ വലിയ ആരാധകര്‍ ആയിരുന്നു .നൂറു കണക്കിന് വരുന്ന കുടി കിടപ്പുകാര്‍ക്ക് ദിവസവും സദ്യ നല്‍കാന്‍ ശിവകാമി അമ്മാള്‍ക്ക് പ്രചോദനം നല്‍കിയത് രാമലിംഗസ്വാമികളുടെ അന്നദാന പ്രസ്ഥാനം ആയിരുന്നു
നാണുവിനു രാമലിംഗ സ്വാമികളുടെ കൃതികളുമായി പരിചയം ഉണ്ടാവാന്‍ കാരണം സുന്ദരന്‍ പിള്ള .അദ്ദേഹത്തെ കുറിച്ച് ജ്ഞാന പ്രജാഗരം,
ശൈവ പ്രകാശ സഭ എന്നിവിടങ്ങളില്‍ നടത്തിയ ക്ലാസ്സുകളും
ശ്രീ തമ്പിയുടെ ഗ്രന്ഥത്തില്‍ ഉള്ളില്‍ തലക്കെട്ട്‌ ശരിയെങ്കിലും
പുസ്തക നാമം –“ശ്രീനാരായണനും ശ്രീരാമലിംഗ അടികളും”
(പ്രഭാത് പബ്ലീഷിംഗ് ഹൌസ്‌ 2014 ) തിരിച്ചായിപ്പോയി
“ശ്രീ രാമലിംഗ അടികളും ശ്രീ നാരായണ ഗുരുവും”
എന്ന് വേണ്ടിയിരുന്നു .അതിനനുസ്സരിച്ചു ചിത്രങ്ങളുടെ സ്ഥാനവും .
കച്ചവട മനസ്ഥിതി കൊണ്ട് വരുത്തിയ മാറ്റം ആവാം
.മലയാളികളായ ശ്രീനാരായണ ഭക്തരെ കൊണ്ട് വാങ്ങിപ്പിക്കുക എന്ന ലക്‌ഷ്യം ആവണം പേരുകള്‍. ചിത്രങ്ങള്‍ എന്നിവയിലെ സ്ഥാന മാറ്റങ്ങള്‍ക്ക് കാരണം
അകത്ത് പത്താം അദ്ധ്യായം തലവാചകം തിരിച്ചാണ് നല്‍കിയിരിക്കുന്നത് .
അതാണ്‌ ശരിയും .
രാമലിംഗസ്വാമികള്‍ (1823-1874 ) ആണ് ശ്രീനാരാണഗുരുവിന്‍റെ (1855-1828)
മുന്‍ഗാമി .വള്ളാളര്‍ എന്ന രാമലിംഗ സ്വാമികളുടെ ആശയങ്ങള്‍ ശ്രീനാരായണ ഗുരു മലയാളത്തില്‍ അവതരിപ്പിച്ചതാവണം
സംശയ നിവാരണങ്ങള്‍ക്ക്
Dr.P.A.M.Thampi. Meenaksi Puram, Pollachi mob:9942175200
dr_thampi@yahoo.com

Comments

Popular posts from this blog

കുംഭകോണസ്മരണ

പട്ടണത്തു പിള്ളയാർ

മധുര കീ ഴടിയിലെ വൈഗ നദീതട സംസ്കൃതി മനോന്മണീയം സുന്ദരന്‍ പിള്ള അത് പണ്ടേ പറഞ്ഞു