തിരുക്കുറല്‍ രചിച്ച തിരുവള്ളൂവര്‍
തിരുക്കുറല്‍ രചിച്ച തിരുവള്ളൂവര്‍
ആരായിരുന്നു ?
ആരായിരുന്നു ?
ഏതായിരുന്നു തിരുവള്ളുവരുടെ കാലം ?
അദ്ദേഹം കാവിവേഷധാരിയോ ശുഭ്ര വേഷധാരിയോ ?
ഹിന്ദുവോ ,ജൈനനോ അതോ ക്രിസ്ത്യാനിയോ ?
=======================================
=======================================
തമിഴിലെ അതിപ്രശസ്ത കൃതിയാണ് തിരുക്കുറല്‍ .അതു രചിച്ച ആളാണ് തിരുവള്ളുവര്‍ .എന്ന് ജീവിച്ചിരുന്നു എന്നോ ശരിയായ പേര്‍ എന്ത് എന്നോ ഒന്നും അറിവില്ല .സദാചാരം ,തത്വചിന്ത ,രാഷ്ടമീമാംസ ,സാമ്പത്തിക ശാസ്ത്രം എന്നിവ എല്ലാം തിരുക്കുറലില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നാല്‍ അതെഴുതിയ ആളെക്കുറിച്ച് കാര്യമായ വിവരം ഒന്നുമില്ല .തിരുക്കുറല്‍ വിശദമായി പഠിച്ച അത് തന്‍റെ മാത്രുഭാഷയിലേ യ്ക്ക് മൊഴിമാറ്റം നടത്തിയ Monsieur Ariel, എന്ന ഫ്രഞ്ച് കാരന്‍റെ വാക്യം കടമെടുത്താല്‍ “പേരറിയാത്ത ഒരാള്‍ എഴുതിയ പേരില്ലാകാവ്യം”
ആണ് തിരുക്കുറല്‍ .
ആണ് തിരുക്കുറല്‍ .
ഇന്ത്യയില്‍ ജന്മം കൊണ്ട ഹിന്ദു ജൈന മതങ്ങളും എന്തിനു പരദേശത്തു നിന്ന് വന്ന ക്രൈസ്തവ മതവും തങ്ങളുടെ മതതത്വങ്ങള്‍ പ്രചരിപ്പിച്ച ദിവ്യന്‍ ആയിരുന്നു വള്ളുവര്‍ എന്ന് അവകാശപ്പെടുന്നു. വള്ളുവരുടെ കുടുബപശ്ചാത്തലം ,മതം,സമുദായം എന്നിവയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. മദിരാശിയ്ക്ക് സമീപമുള്ള മൈലാപ്പൂരില്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു ബി.സി നാലാം ശതകത്തില്‍ ജനിച്ചു എന്ന് ചിലര്‍ .സി ഇ നാലാം ശതകം എന്ന് മറ്റുചിലര്‍ .ഇടയ്ക്ക് എന്ന് വേറെ ചിലര്‍ .മാരമല അടികള്‍ ബി .സി 31 എന്ന് പറഞ്ഞപ്പോള്‍ Kamil Zvelebil പറഞ്ഞത് സി ഇ 500.എന്നും .എന്നാല്‍ എന്ന് രചിക്കപ്പെട്ടു എന്ന് കൃതിയില്‍ കൃത്യമായി രേഖപ്പെടുത്താത്ത “തിരുവള്ളുവര്‍ മാല” എന്ന ശൈവ കൃതിയില്‍ ആണ് തിരുവള്ളുവര്‍ എന്ന പേര്‍ ആദ്യം കാണുന്നത് .വള്ളുവര്‍ ഒരു ജൈനമത വിശാസി ആയിരുന്നു എന്ന അഭിപ്രായക്കാരനാണ് Zvelebil, എന്ന പ്രഞ്ചുകാരന്‍ .അദ്ദേഹത്തിന് സംസ്കൃത ത്തിലെ സുഭാഷിതങ്ങള്‍ അറിയാമായിരുന്നു എന്നും ആ പ്രഞ്ച് പണ്ഡിതന്‍ .
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്ത് വള്ളുവന്‍ എന്ന താഴ്ന്ന വര്‍ഗ്ഗക്കാരന്‍ ആണ് തിരുവള്ളുവര്‍ എന്ന പ്രചാരണം തുടങ്ങി എന്നാല്‍ അതിനു ള്ള തെളിവ് കുറലില്‍ നിന്ന് ലഭ്യമല്ല Stuart Blackburn പറയുന്നത് അത് വാമൊഴികള്‍ വഴി വന്ന പരാമര്‍ശം എന്നത്രെ .ബ്രാഹമണ പുത്രന്‍ ആണ് കഥാപുരുഷന്‍ എന്ന് ചിലര്‍ .അമ്മ പക്ഷെ പറയിയും .എന്ന് പറഞ്ഞാല്‍ നമ്മുടെ ഐതീഹ്യമാലയിലെ പറയി പെറ്റ പന്തിരുകുലത്തിലെ വള്ളോന്‍ .വരരുചി എന്ന ബ്രാഹ്മണന് പറയിപ്പെണ്ണില്‍ ജനിച്ച പന്ത്രണ്ടു പേരില്‍ മൂന്നാമന്‍ .കര്‍ഷക വൃത്തിയെ തന്‍റെ കൃതിയില്‍ വാനോളം പുകഴ്ത്തിയ വള്ളുവര്‍, കാര്‍ഷികസമൂഹം ആയ വെള്ളാളകുലത്തില്‍ ജനിച്ചു എന്നും ചിലര്‍ .”വല്ലഭന്‍” എന്ന പദത്തില്‍ നിന്നുണ്ടായ പദമാണ് വള്ളുവര്‍ എന്നും ഒരു ഭരണ കര്‍ത്താവ് കൂടി ആയിരുന്നു എന്നും മു .രാഘവ അയ്യങ്കാര്‍ .എസ് വയ്യാപുരി പിള്ള പറയുന്നത് വള്ളുവര്‍ സൈന്യത്തില്‍ പെരുമ്പറ മുഴക്കിയിരുന്ന പറയ വിഭാഗത്തില്‍ പെട്ട കവി എന്നത്രേ .വാസുകി ആയിരുന്നു കവിപത്നി പക്ഷെ അതിനുള്ള തെളിവ് ഇല്ല .വൈകാശി മാസത്തിലെ അനിഴം നാളില്‍ കവി അന്തരിച്ചു
കപിലര്‍ അകവാള്‍ എന്ന കൃതി രചിച്ച കപിലര്‍ വള്ളുവരുടെ സഹോദരന്‍ എന്ന് അവകാശപ്പെട്ടു . ഭഗവാന്‍ എന്ന ബ്രാഹ്മണന്‍ ആദി എന്ന പുലയി എന്നിവരുടെ മക്കള്‍ ആയിരുന്നു അവര്‍ എന്നും കപിലര്‍ ഏഴുമക്കളില്‍ ആണ്‍ കുട്ടികള്‍ മൂന്നുപേര്‍ ..മൂന്നാമന്‍ അതികാമന്‍ .അവ്വൈ ,ഉപ്പായി ,ഉരുവായ് വെള്ളി എന്നിവര്‍ പെണ്മക്കള്‍ . Kamil Zvelebil അതൊരു കെട്ടുകഥ എന്ന് പറയുന്നു കപിലര്‍ ജീവിച്ചിരുന്നത് പതിനഞ്ചാംനൂറ്റാണ്ടില്‍ എന്ന് ആ പ്രഞ്ചുകാരന്‍ എഴുതി വള്ളുവര്‍ അഗസ്ത്യകൂടത്തില്‍ എത്തി അഗസ്ത്യ മുനിയെ കണ്ടുവെന്നും ഒരു കഥയുണ്ട് .ചില അത്ഭുത പ്രകടന ങ്ങള്‍ നടത്തി എന്നും കഥകള്‍ ജോര്‍ജ് പോപ് തുടങ്ങിയ ചില ബ്രിട്ടീഷ് ക്രിസ്ത്യന്‍ മിഷനറിമാര്‍ എഴുത്തുകാര്‍ ഇത്തരം കഥകള്‍ക്ക് വ്യാപകമായ പ്രചാരം നല്‍കി .തുടര്‍ന്നു
1904, കാലഘട്ടത്തില്‍ പുമാ ലിംഗം പിള്ള എന്ന ദ്രാവിഡ വാദി ഇത്തരം കെട്ടുകഥളെ വിസ്മരിക്കാന്‍ ആഹ്വാനം ചെയ്തു .
1904, കാലഘട്ടത്തില്‍ പുമാ ലിംഗം പിള്ള എന്ന ദ്രാവിഡ വാദി ഇത്തരം കെട്ടുകഥളെ വിസ്മരിക്കാന്‍ ആഹ്വാനം ചെയ്തു .
തിരുക്കുറല്‍ മൂന്നാം ഘട്ട സംഘ കൃതികളില്‍ പെടുത്തി സോമസുന്ദര ഭാരതിയാര്‍ എം രാമചന്ദ്രന്‍ എന്നിവര്‍ ബി സി മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് വാദിച്ചു
എന്നാല്‍ കെ.കെ പിള്ള എന്ന ചരിത്രകാരന്‍ ബി സി ഒന്നാം നൂറ്റാണ്ടില്‍ ആണ് കുറള്‍ എഴുതപ്പെട്ടത് എന്ന് വാദിച്ചു എന്നാല്‍ . Zvelebil.അതൊന്നും അംഗീകരിച്ചില്ല .സംബന്ധര്‍ ,അപ്പര്‍ തുടങ്ങിയവര്‍ക്ക് തൊട്ടുമുന്പ് മാത്രം ആണ് വള്ളുവര്‍ കാലം എന്ന് ഫ്രഞ്ച് പണ്ഡിതന്‍
1959, ല്‍ എസ് വയ്യാപുരിപിള്ള വള്ളുവര്‍ കാലം സി ഇ ആറാം നൂറ്റാണ്ട് എന്ന് സ്ഥാപിച്ചു .സംസ്കൃതത്തില്‍ നിന്നും കടംവാങ്ങിയ നിരവധി വാക്കുകള്‍ കുറലില്‍ കാണുന്നു എന്നതാണ് കാരണം അത്തരം 137 സംസ്കൃത പദങ്ങള്‍ പിള്ള കണ്ടെത്തി .എന്നാല്‍ Thomas Burrow , Murray Barnson Emeneau എന്നിവര്‍ അവയില്‍ 35 വാക്കുകള്‍ ദ്രാവിഡ പദങ്ങള്‍ തന്നെ എന്ന് സ്ഥാപിച്ചു . Zvelebil മറ്റു ചിലപദങ്ങളും ദ്രാവിഡ പദങ്ങള്‍ എന്ന് വാദിച്ചു .എന്നാല്‍ ശേഷിക്കുന്ന 102 പദങ്ങള്‍ അര്‍ഥശാസ്ത്രം മനുസ്മൃതി എന്നീ സംസ്കൃത കൃതികളില്‍ ഉള്ളവ തന്നെ എന്ന സത്യം അവശേഷിയ്ക്കുന്നു
തിരുക്കുറല്‍ സംഘകൃതി എവാദം Kamil Zvelebil,അംഗീകരിക്കുന്നില്ല . സി.ഇ 450 - 500 കാലത്ത് രചിക്കപ്പെട്ട കൃതി എന്നാണു അവസാനം അദ്ദേഹം സ്ഥാപിച്ചത് (1970) തിരുക്കുറലില്‍ കാണുന്ന വ്യാകരണം ആണ് അടിസ്ഥാനം ചിലസംസ്കൃത കൃതികളിലെ വരികള്‍ വള്ളുവര്‍ മൊഴിമാറ്റം നടത്തി അവതരിപ്പിച്ചതും മറ്റൊരു തെളിവാണ് .

Blackburn, എന്ന പണ്ഡിതനും സമാന അഭിപ്രായക്കാരന്‍ ആണെന്ന് കാണാം . (500 CE)
In January 1935 ജനുവരിയില്‍ തമിഴ് നാട് സര്‍ക്കാര്‍ വള്ളുവര്‍ ജന്മവര്‍ഷം ബി സി 31 എന്ന് പ്രഖ്യാപിച്ചു .മാരമല അടികള്‍ ആവശ്യപ്പെട്ട പ്രകാരം അന്നുമുതല്‍ വള്ളുവര്‍ വര്‍ഷം തുടങ്ങുന്നതായും തമിഴ് നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു .CE 2020 എന്നത് വള്ളുവര്‍ വര്‍ഷം 2051 ആണെന്ന് കാണുക
മൈലാപ്പൂര്‍ ആണ് വള്ളുവര്‍ ജനിച്ച സ്ഥലം എന്ന് ചിലര്‍ വാദിക്കുമ്പോള്‍
തിരുവള്ളുവ മാലൈ എന്ന കൃതിയില്‍ വള്ളുവര്‍ മധുരയില്‍ ജനിച്ചു എന്ന് കാണുന്നു .

2005,ല്‍ കന്യാകുമാരി ഹിസ്ടോറിക്കല്‍ ആന്‍ഡ് കല്ച്ചറല്‍ റിസേര്‍ച് സെന്‍റര്‍ (KHCRC) നടത്തിയ ഗവേഷണപ്രകാരം കന്യാകുമാരി ജില്ലയിലെ തിരുനയിനാര്‍ കുറിച്ചി ആണ് വള്ളുവരുടെ ജന്മ സ്ഥലം എന്ന് വാദിച്ചു .കന്യാകുമാരിജില്ലയില്‍ ഇന്നും കാണപ്പെടുന്ന “വള്ളുവനാട്” ഭരിച്ചിരുന്ന രാജാവ് ആയിരുന്നുവത്രേ തിരുക്കുറല്‍ രചിച്ച വള്ളുവര്‍
1819 ല്‍ ഇംഗ്ലീഷിലേ യ്ക്ക് കുറള്‍ മൊഴിമാറ്റം നടത്തിയ എല്ലിസ് വള്ളുവര്‍ ഹിന്ദുവാണോ ജൈനനാണോ എന്ന് തമിഴര്‍ക്കു തീര്‍ച്ചയില്ല എന്ന് ചൂണ്ടിക്കാട്ടി Kamil Zveleb വള്ളുവര്‍ ജൈനനാണെന്ന് വാദിച്ചു അഹിംസാ സിദ്ധാന്തവും സസ്യഭക്ഷണ ശീലവും കുറലില്‍ വാഴ്ത്തപ്പെട്ടിരിക്കുന്നു .പതിനാറാം നൂറ്റാണ്ടില്‍ ചില ജൈന ഗ്രന്ഥങ്ങളില്‍ വള്ളുവര്‍ പരാമര്‍ശിക്കപ്പെടുന്നു .
വള്ളുവര്‍ ഹിന്ദുവാണെന്ന് പറയുന്നവര്‍ അഹിംസയും സസ്യഭക്ഷ ണ ശീലവും ഹിന്ദുക്കളുടെ ശീലങ്ങള്‍ തന്നെ എന്ന് പറയുന്നു അര്‍ത്ഥ ശാസ്ത്രത്തിലെ യുദ്ധ തന്ത്രങ്ങള്‍ കുറളിലും കാണുന്നു .യുദ്ധത്തില്‍ എതിരാളികളെ കൊല്ലാം എന്ന് പറയുന്ന വള്ളുവര്‍ ജൈനന്‍ അല്ല എന്ന് ഹിന്ദുവാദികള്‍ .കുറ്റം ചെയ്തവരെ വധിക്കുന്ന രാജധര്‍മ്മവും കുറലില്‍
കാണാം ഹിന്ദു വിശാസത്തിലെ ധര്‍മ്മ അര്‍ത്ഥ കാമമോക്ഷങ്ങള്‍ കുറലിലും
കാണപ്പെടുന്നു .വേദങ്ങളിലെ പലപരാമര്‍ശങ്ങളും ത്രിമൂര്‍ത്തി സങ്കല്‍പ്പവും കുറലില്‍ കാണപ്പെടുന്നു കുറല്‍ റഷ്യന്‍ ഭാഷയിലേയ്ക്കു മൊഴിമാറ്റം നടത്തിയ J. J. Glazov, വള്ളുവര്‍ ഹിന്ദു ആണെന്ന് ചൂണ്ടിക്കാട്ടി
ബുദ്ധ മതം സ്വീകരിച്ച ജോതീ ദാസ് എന്ന ദളിതന്‍ വള്ളുവരെ തിരുവള്ള നായനാര്‍ എന്ന് വിളിച്ചു .ബുദ്ധമതത്തിലെ ത്രിപുട ഗ്രന്ഥത്തിലെ ആശയങ്ങള്‍ കുറ ലില്‍ കാണാം എന്ന് ദാസ് .തിന്‍ കുറല്‍ (മൂന്ന് കുറല്‍ ) ആണ് തിരു കുറല്‍ എന്നും അദ്ദേഹം

അലക്സാണ്ട്രിയായിലെ പന്താനിയസ്സില്‍ നിന്നും ക്രിസ്തുമത തത്വങ്ങള്‍ പകര്‍ത്തിയ കവിയാണ് വള്ളുവര്‍ എന്ന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജോര്‍ജ് പോപ് എന്ന ക്രിസ്ത്യന്‍ മിഷനറി എഴുതി .യേശു ദേവന്‍റെ മലമുകളിലെ പ്രഭാഷണത്തിലെ ആശയങ്ങള്‍ ആണ് വള്ളുവര്‍ പാടിയത് എന്നദ്ദേഹം .അതിനാല്‍ വള്ളുവര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ആണ് ജീവിച്ചിരുന്നത് എന്ന് ആ സായ്പ്പ് വാദിച്ചു .
1960 കാലം മുതല്‍ വള്ളുവര്‍ സെയ്ന്‍റ് തോമസ് ശിഷ്യന്‍ ആയിരുന്നു എന്നൊരു വാദം ഉയര്‍ന്നു മദിരാശി ക്രിസ്ത്യന്‍ കോളേജിലെ ഡോ ദൈവനായകം ആണ് ഈ വാദം ഉയര്‍ത്തി കൊണ്ട് വന്നത് മനുഷരെ മാത്രമല്ല മൃഗങ്ങളെയും കൊല്ലരുത് എന്ന് ഉപദേശിച്ച വള്ളുവര്‍ ക്രിസ്ത്യാനി അല്ല എന്ന് ജോണ്‍ ലാസറസ് . Zvelebil എഴുതിയതും വള്ളുവര്‍ ക്രിസ്ത്യാനി അല്ല ജൈനന്‍ ആയിരുന്നു എന്നാണ്

1330 ഈരടികള്‍ ഉള്ള കുറല്‍ 133 ഈരടികള്‍ വീതമുള്ള 10 ഭാഗങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരിക്കുന്നു .
1699 ല്‍ Constanzo Beschi ഈ കൃതി ഇറ്റാലിയന്‍ ഭാഷയിലേയ്ക്കു മൊഴിമാറ്റം നടത്തി .തുടര്‍ന്നു കുറല്‍ പാഴ്ചാത്യ രാജ്യങ്ങളില്‍ പ്രസിദ്ധമായി വള്ളുവര്‍ ജ്ഞാന വൈദ്യം ,പഞ്ച രത്നം എന്നിങ്ങനെ രണ്ടു കൃതികള്‍ കൂടി എഴുതി എന്ന് ചിലര്‍ .എന്നാല്‍ മറ്റൊരു വള്ളുവര്‍ നാമധാരി പതിനാറാം നൂറ്റാണ്ടില്‍ രചിച്ച കൃതികള്‍ ആണവ എന്ന് സ്ഥാപിക്കപ്പെട്ടു മറ്റു പതിനഞ്ചോളം കൃതികളും വള്ളുവര്‍ രചിച്ചതായി ചിലര്‍ രത്ന ചിന്താമണി ,കര്‍പ്പം ,നാദാന്ത സാരം ,വാദ്യ സൂത്രം ,ഗുരുനൂല്‍ ,ചിന്താമണി ,തിരുവള്ളുവര്‍ ധ്യാനം എന്നിവ അതി പെടുന്നു George Uglow Pope വള്ളുവരെ തെന്നിന്ത്യയിലെ മഹാനായ കവി എന്ന് വിളിച്ചു എന്നാല്‍ George Uglow Pope ആകട്ടെ വള്ളുവര്‍ കവി അല്ല എന്ന് എഴുതി .കുറല്‍ മൂന്നാം ഭാഗം മാത്രമാണ് കവിത .ഉത്തര വേദം പൊയ്യാമൊഴി തെയ്യാ നൂല്‍ ,മുപ്പല്‍ .തമിള്‍ വേദം തുടങ്ങി ഒന്‍പതു പേരുകളില്‍ തിരുക്കുറല്‍ അറിയപ്പെടുന്നു Gover എന്ന പണ്ഡിതന്‍ വള്ളു വരെ തമിഴ് ഹോമറും പത്തുകല്‍പ്പനകളും ദാന്തെയും ഒന്നിച്ചു ചേര്‍ന്നവന്‍ എന്ന് വിളിച്ചു ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യാക്കാര്‍ അദ്ധവി ശ്വാസികള്‍ എന്ന് ചിത്രീകരിക്കപ്പെട്ടപ്പോള്‍ മറുപടിയായി ഉയര്‍ത്തിക്കാട്ടിയ ഗ്രന്ഥം ആയിരുന്നു തിരുക്കുറല്‍
പതിനാറാം നൂറ്റാണ്ടില്‍ മൈലാപ്പൂരില്‍ എകാംബരേശ്വര കാമാക്ഷി കോവില്‍ നിര്‍മ്മിക്കപ്പെട്ടത് വള്ളുവര്‍ സ്മരണയ്ക്ക് വേണ്ടി ആയിരുന്നു .വള്ളുവര്‍ ജനിച്ച സ്ഥലത്താണ് കോവില്‍ നിര്‍മ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു,ക്ഷേത്ര മതില്‍ കെട്ടിലെ മരച്ചുവട്ടില്‍ ആണത്രേ വള്ളുവര്‍ ജനിച്ചത് .എഴുത്തോ ലകെട്ടുമായി അവിടെ ഇരിക്കുന്ന വള്ളുവര്‍ പ്രതിഷ്ഠ കാണാം .പത്നി വാസുകി കാമാക്ഷി അമ്മന്‍ കോവിലില്‍ കാണപ്പെടുന്നു കോവില്‍ ശിഖരത്തില്‍ മറ്റുദേവതകള്‍ ക്കിടയില്‍ വാസുകിയ്ക്ക് കുറല്‍ വായിച്ചു കൊടുക്കുന്ന വള്ളു വരെ കാണാം 1970 ല്‍ ഈ കോവില്‍ നവീകരിക്കപ്പെട്ടു

1976 ല്‍ ചെന്നയില്‍ വള്ളുവര്‍ സ്മാരകമായി വള്ളുവര്‍ കോട്ടം സ്ഥാപിതമായി .തനി ദ്രാവിഡ ശൈലിയില്‍ ശിലയില്‍ നിര്‍മ്മിച്ച രഥം ,ചതുരാകൃതിയില്‍ വിസ്തൃത മായ കുളം നാലായിരം പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍ എന്നിവ ഇവിടെയുണ്ട് അവിടെ ശിലകളില്‍ തിരുക്കുറല്‍ മുഴുവനായി രേഖപ്പെടുത്തി വച്ചിരിക്കുന്നു ,
2000 ജനുവരി ഒന്നിന് കന്യാകുമാരിയില്‍ 133 അടി ഉയരമുള്ള വള്ളുവര്‍ പ്രതിമ അനാവരണം ചെയ്യപ്പെട്ടൂ തിരുക്കുറളിലെ 133 അദ്ധ്യായങ്ങളെ സൂചിപ്പിക്കാന്‍ ആണ് അത്രയും ഉയരം .ഉയര്ത്തിപ്പിടിച്ചിരിക്കുന്ന മൂന്നു വിരലുകള്‍ അരം പൊരുള്‍ ഇമ്പം എന്നീ മൂന്നു ഭാഗങ്ങളെ കാണിയ്ക്കുന്നു
വി .ഗണപതി എന്ന സ്ഥപതി നിര്‍മ്മിച്ച പ്രതിമ ബാംഗ്ലൂരിലെ ഉല്സൂരില്‍ 2009 ആഗസ്റ്റ് ഒന്‍പതിന് മറ്റൊരു വള്ളുവര്‍ പ്രതിമ അ നാവരണം ചെയ്യപ്പെട്ടു ലണ്ടനിലെ School of Oriental and African Studies in Russell Square, ല്‍ മറ്റൊരു വള്ളുവര്‍ പ്രതിമ കാണാം തമിഴ് നാട് സര്‍ക്കാര്‍ തമിഴ് തായ് മാസത്തിലെ രണ്ടാം തീയതി അതായത് ജനുവരി 15 (അധിവര്‍ഷത്തില്‍ 16 ) പൊങ്കല്‍ ആചരണ ഭാഗമായി “തിരുവള്ളുവര്‍ ദിനം” ആയി ആചരിച്ചു വരുന്നു

Comments
Post a Comment